KeralaLatest NewsNews

യുവതി കിണറ്റില്‍ ചാടുന്നത് കണ്ടെന്ന് പറഞ്ഞ കന്യാസ്ത്രീ ആരെയെങ്കിലും സഹായത്തിന് വിളിക്കാതിരുന്നത് എന്തുകൊണ്ടാണ്? കന്യാസ്ത്രീ വിദ്യാര്‍ത്ഥിനിയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി

തിരുവനന്തപുരം: കന്യാസ്ത്രീ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കിണറ്റില്‍ കാണപ്പെട്ട സംഭവത്തില്‍ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് ഫോര്‍ സി ലൂസി കൂട്ടായ്മയാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുന്നത്. 21കാരിയായ ദിവ്യ പി ജോണിന്റെ മരണം ആത്മഹത്യയോ കൊലപാതകമോ അല്ലെന്നാണ് പ്രാഥമിക നിഗമനം. ദിവ്യ കിണറ്റിലേയ്ക്ക് എടുത്തു ചാടുന്നതായി കണ്ടെന്ന് മൊഴി നൽകിയ കന്യാസ്ത്രീ ആരെയെങ്കിലും സഹായത്തിനു വിളിക്കുകയോ യുവതിയോ രക്ഷിക്കാന്‍ ശ്രമിച്ചതായോ പറയുന്നില്ലെന്നും പരാതിയിൽ പറയുന്നു.

Read also: ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിൽ നിന്ന് കുമ്മനത്തെ പുറത്താക്കിയെന്ന് കൈരളി വാര്‍ത്ത‍ : പ്രതികരണവുമായി കുമ്മനം രാജശേഖരന്‍

ഇരുമ്പുമൂടിയും സംരക്ഷണഭിത്തിയുമുള്ള കിണറ്റിലേയ്ക്ക് അബദ്ധത്തില്‍ കാല്‍ വഴുതി വീഴാനുള്ള സാധ്യതയില്ല. കിണറ്റിലേയ്ക്ക് എടുത്തു ചാടിയാല്‍ തന്നെയും അരയ്‌ക്കൊപ്പം മാത്രം വെള്ളമുള്ള കിണറ്റില്‍ തലയ്ക്കു ക്ഷതമേല്‍ക്കാത്ത തരത്തില്‍ അത് മരണകാരണമാകില്ല. പോലീസ് എത്തുന്നതിനു മുന്‍പ് തന്നെ ആംബുലന്‍സില്‍ സഭയുടെ തന്നെ നിയന്ത്രണത്തിലുള്ള ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയതില്‍ ദുരൂഹതയുണ്ടന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button