Latest NewsNewsIndia

മദ്യഷാപ്പുകള്‍ തുറക്കുകയാണെങ്കില്‍ അധികാരത്തില്‍ വീണ്ടുമെത്താനുള്ള ആഗ്രഹം മറക്കണം; വിമർശനവുമായി രജനികാന്ത്

ചെന്നൈ: മദ്യഷാപ്പുകള്‍ തുറക്കുന്നത് സംബന്ധിച്ചുള്ള എ.ഐ.എ.ഡി.എം.കെ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ വിമർശനവുമായി നടൻ രജനികാന്ത്. മദ്യവില്‍പനശാലകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ട മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഈ സമയത്ത് സംസ്ഥാനത്തെ മദ്യഷാപ്പുകള്‍ വീണ്ടും തുറക്കുകയാണെങ്കില്‍ അധികാരത്തില്‍ വീണ്ടുമെത്താനുള്ള ആഗ്രഹം മറക്കണമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി.

Read also: ലോക്‌ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനങ്ങൾ

ലോക്ക്ഡൗണ്‍ കഴിയുന്നതുവരെ മദ്യഷോപ്പുകള്‍ തുറക്കരുതെന്ന് മദ്രാസ് ഹൈക്കോടതി വിധിക്കെതിരേ തമിഴ്നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ കഴിഞ്ഞ ദിവസമാണ് അപ്പീല്‍ നല്‍കിയത്. തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പ്പറേഷനാണ് (ടാസ്മാക്) സുപ്രീംകോടതിയെ സമീപിച്ചത്. കമല്‍ഹാസന്‍, ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍ എന്നിവരും ഈ നടപടിക്കെതിരെ രംഗത്ത് വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button