Latest NewsKeralaNews

രോഗം ക്ഷണിച്ചു വരുത്തുന്നു; സുരക്ഷാ മാനദണ്ഡങ്ങങ്ങൾ പാലിക്കാതെ വഴിയോര മുഖാവരണ വിൽപന

കൊച്ചി: സുരക്ഷാ മാനദണ്ഡങ്ങങ്ങൾ പാലിക്കാതെ വഴിയോര മുഖാവരണ വിൽപന സംസ്ഥാനത്ത് സജീവം. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി മാസ്ക്ക് നിർബന്ധമാക്കിയതിനു പിന്നാലെയാണ് വഴിയോര മുഖാവരണ വിപണി സജീവമാകുന്നത്. കോട്ടൺ, ബനിയൻ തുണികളിലുള്ള കഴുകി ഉപയോഗിക്കാവുന്ന മുഖാവരണങ്ങളാണ് വിൽപ്പനയ്ക്ക് എത്തുന്നത്.

ഒരാൾ പാകം നോക്കിയശേഷം വേണ്ടെന്നു വെക്കുന്നവയാണ് മറ്റൊരാൾ ഇവ തനിക്ക് പാകമാകുമോ എന്നു പരീക്ഷിക്കുന്നത്. ഇത് പകർച്ചവ്യാധി ക്ഷണിച്ചുവരുത്തുമെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. മുഖാവരണത്തിന്റെ മുൻവശം തൊടാതെയും ശരീരത്തിൽ സ്പർശിക്കാതെയും സൂക്ഷിക്കണം. വൃത്തിഹീനമാണെന്നു തോന്നിയാൽ മാറ്റി ഉപയോഗിക്കണം തുടങ്ങിയ ആരോഗ്യവകുപ്പിന്റെ നിർദേശം പാലിക്കാതെയാണ് മുഖാവരണ കച്ചവടം സജീവമാകുന്നത്.

ഒരാൾ ഉപയോഗിച്ച മുഖാവരണം ഒരു കാരണവശാലും മറ്റൊരാൾ ഉപയോഗിക്കാൻ പാടില്ല. മുഖാവരണം ധരിക്കേണ്ട ആവശ്യകത ജനങ്ങൾ മനസ്സിലായെങ്കിലും അത് ശരിയായ രീതിയിൽ ഉപയോഗിക്കേണ്ട രീതി മിക്കവർക്കും മനസ്സിലായിട്ടില്ല. വഴിയോരങ്ങളിൽ വിൽക്കുന്ന സുരക്ഷിതമല്ലാത്ത ഇത്തരം മുഖാവരണ വിൽപ്പനയ്ക്കെതിരേ അധികൃതർ നടപടിയെടുക്കണം

shortlink

Related Articles

Post Your Comments

Related Articles


Back to top button