KeralaLatest NewsNews

മലയാളികളെ നാട്ടിലെത്തിക്കാൻ എല്ലാ സഹായവും വാഗ്ദാനം ചെയ്ത് യദിയൂരപ്പ ; കെ.സുരേന്ദ്രൻ കർണ്ണാടക മുഖ്യമന്ത്രി യദിയൂരപ്പയെ വിളിച്ചു

തിരുവനന്തപുരം • കർണ്ണാടകയിൽ കുടുങ്ങിയ ആയിരക്കണക്കിന് മലയാളികളെ നാട്ടിലെത്തിക്കാൻ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് കർണ്ണാടക മുഖ്യമന്ത്രി ബി.എസ്. യദിയൂരപ്പയുടെ ഉറപ്പ്. ലോക് ഡൗൺ കാരണം കർണ്ണാടകയിൽ കുടുങ്ങിപ്പോയത് അസുഖ ബാധിതരും വിദ്യാർത്ഥികളും കുട്ടികളുമായ ആയിരക്കണക്കിന് മലയാളികളാണ്. ഇവരെ നാട്ടിലെത്തിക്കാൻ കേരള സർക്കാർ യാതൊരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് കെ.സുരേന്ദ്രൻ കർണ്ണാടക മുഖ്യമന്ത്രിയെ ബന്ധപ്പെട്ടത്.

ഇ-മെയിൽ വഴിയും നേരിട്ടും സുരേന്ദ്രൻ, യദിയൂരപ്പയെ കാര്യങ്ങൾ ധരിപ്പിച്ചു. മലയാളികളെ കേരളത്തിലെത്തിക്കുന്നതിന് കർണ്ണാടകയിൽ നിന്നുള്ള പ്രത്യേക ബസ്സുകൾ ഏർപ്പെടുത്തണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. കർണ്ണാടക ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന മലയാളികൾ ദിവസങ്ങളായി കേരളത്തിന്റെ അതിർത്തികളിൽ നരകയാതന അനുഭവിക്കുകയാണ്. കേരളത്തിലേക്ക് കടത്തിവിടാത്തതിനാൽ കുഞ്ഞുങ്ങളും രോഗബാധിതരും ഉൾപ്പടെയുള്ളവർ ഭക്ഷണവും വെള്ളവും ഇല്ലാതെ ദുരിതത്തിലായി. മഴയിലും വെയിലിലും കഴിയേണ്ട അവസ്ഥയാണിവർക്കുള്ളത്. കർണ്ണാടകയിലെ വിവിധ ജില്ലകളിലായാണ് മലയാളികൾ കുടുങ്ങിക്കിടക്കുന്നത്. ഇവരെയെല്ലാം കേരളത്തിലെത്തിക്കാനുള്ള നടപടികൾ വേണമെന്ന് മുഖ്യമന്ത്രി യദിയൂരപ്പയോട് സുരേന്ദ്രൻ അഭ്യർത്ഥിച്ചു.

ബസ്സുകളിൽ മലയാളികളെ നാട്ടിലെത്തിക്കാനുള്ള സാധ്യത ഉൾപ്പടെ എല്ലാം പരിശോധിച്ച് ഉടൻ നടപടി ഉണ്ടാകുമെന്ന് യദിയൂരപ്പ ഉറപ്പു നൽകിയതായി കെ. സുരേന്ദ്രൻ അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button