ന്യൂഡല്‍ഹി : രാജ്യത്ത് ഇനി മെയ്ക്ക് ഇന്‍ ഇന്ത്യ വഴി മാത്രമേ ആയുധങ്ങളുള്ളൂ , കോവിഡില്‍ ചെലവ് കുറയ്ക്കാനുറച്ച് ഇന്ത്യന്‍ സൈന്യം . ആയുധങ്ങള്‍ക്കായി മറ്റ് രാജ്യങ്ങളെ കൂടുതലായി ആശ്രയിക്കുന്ന സേനയിലെ പ്രവണത കുറയ്ക്കണമെന്ന് സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് പറയുന്നു. സേനയ്ക്ക് ആവശ്യമായ ആയുധങ്ങള്‍ ഇന്ത്യയില്‍ തന്നെ ഉത്പാദിപ്പിക്കുന്ന രീതിയാണ് വേണ്ടത്.
Read Also : വന്ദേ ഭാരത് പദ്ധതി വിജയകരമായി മുന്നോട്ട്… ദോഹയില്‍ നിന്നുള്ള വിമാനം ഇന്ന് തലസ്ഥാനത്ത്
ആഗോളതലത്തില്‍ വിന്യസിക്കുന്ന രീതിയിലുള്ള സേനാ പ്രവര്‍ത്തനമല്ല നമ്മുടേത്. നമ്മുക്ക് സംരക്ഷിക്കാനുള്ളത് നമ്മുടെ അതിര്‍ത്തികളാണ്. വലിയ രീതിയില്‍ സൈനിക ദൗത്യത്തിനായി ഉപകരണങ്ങള്‍ വിദേശരാജ്യങ്ങളില്‍ നിന്ന് വാങ്ങുന്നത് ശരിയായ രീതിയല്ല. സൈനിക ഉപകരണങ്ങളുടെ ഇറക്കുമതിയും അവയുടെ സംരക്ഷണവും വലിയ ചെലവ് വരുത്തുന്നവയാണ്. കൊവിഡ് 19 വലിയൊരു തലത്തിലാണ് രാജ്യത്തെ ബാധിച്ചിട്ടുള്ളത്. യാഥാര്‍ത്ഥ്യ ബോധത്തോടെ കാര്യങ്ങളെ സമീപിക്കണമെന്നും അദ്ദേഹം പറയുന്നു
Post Your Comments