ന്യൂഡല്‍ഹി: കൊടും ഭീകര സംഘടനായ ഇസ്ലാമിക് സ്റ്റേറ്റിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന മയക്കു മരുന്ന് ശൃംഖലയിലെ മുഖ്യ കണ്ണി പിടിയിൽ. പഞ്ചാബ് പോലീസ് ആണ് റാണ ഏലിയാസ് ചീറ്റ എന്നറിയപ്പെടുന്ന രഞ്ജീത് സിംഗിനെ അറസ്റ്റ് ചെയ്തത്. അടുത്തിടെ സൈന്യം വധിച്ച റിയാസ് നായിക്കൂവുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുള്ളതായി പോലീസ് പറഞ്ഞു.
പഞ്ചാബിലും ജമ്മു കശ്മീരിലുമായാണ് ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മയക്കു മരുന്ന് കള്ളക്കടത്തുകാരനാണ് ഇയാളെന്ന് പഞ്ചാബ് പോലീസ് വ്യക്തമാക്കി. ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയിലൂടെ മയക്കു മരുന്നുകളും ആയുധങ്ങളും കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് രഞ്ജീത് സിംഗ്.
പാകിസ്താനില്‍ നിന്ന് 2019 ജൂണ്‍ 29ന് അട്ടാരി ചെക്ക് പോസ്റ്റ് വഴി 2,700 കോട രൂപ വിലമതിക്കുന്ന 532 കിലോ ഗ്രാം ഹെറോയിനും 52 കിലോ ഗ്രാം മയക്കു മരുന്നും ഇയാള്‍ ഇന്ത്യയിലേക്ക് കടത്തിയിരുന്നു. രഞ്ജീത് സിംഗിനു പുറമെ, ഇയാളുടെ സഹോദരനായ ഗഗന്‍ധീപ് ഏലിയാസ് ഭോലയെ ഹരിയാനയിലെ സിര്‍സയിലുള്ള ബെഗു ഗ്രാമത്തില്‍ വെച്ചു പിടികൂടിയിട്ടുണ്ട്.
Post Your Comments