Latest NewsNewsIndia

ക്വറന്റീൻ കേന്ദ്രങ്ങളിൽ കഴിയുന്ന 2446 തബ് ലീഗ് ജമാഅത്ത് അംഗങ്ങളെ വിട്ടയക്കണമെന്ന് ഡൽഹി സർക്കാർ

ന്യൂഡൽഹി: ക്വറന്റീൻ കേന്ദ്രങ്ങളിൽ കഴിയുന്ന 2446 തബ് ലീഗ് ജമാഅത്ത് അംഗങ്ങളെ വിട്ടയക്കണമെന്ന് ഡൽഹി സർക്കാർ. ജില്ലാ മജിസ്ട്രേറ്റുകളോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ ശാരീരിക അകലം പാലിച്ചുകൊണ്ടുതന്നെ ബസുകളിൽ നാട്ടിലെത്തിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കണമെന്നും ഡൽഹി ഡിസാസ്റ്റർ മാനേജ്മെന്റ് വിഭാഗം സിഇഒ കെ എസ് മീണ ഡെപ്യൂട്ടി കമ്മീഷണർമാർക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നു.

Read also: കണ്ണീരുണങ്ങാതെ കാസർകോട്; യുവ​ദമ്പതികൾ സംശയാസ്പദമായ രീതിയിൽ പുഴയിൽ മരിച്ച നിലയിൽ

ഡൽഹി നിസാമുദ്ദീനിൽ മാർച്ചിൽ നടന്ന സമ്മേളനത്തിൽ പങ്കെടുത്ത 567 വിദേശികളെ പൊലീസിന് വിട്ടുകൊടുക്കണമെന്നും പള്ളികളിൽ അടക്കം ഒരിടത്തും ഇവരെ തങ്ങാൻ അനുവദിക്കരുതെന്നും കത്തിൽ പറയുന്നു. ക്വറന്റീൻ കാലാവധി പൂർത്തിയാക്കുകയും കോവിഡ് പരിശോധനാഫലം നെഗറ്റീവാകുകയും ചെയ്ത തബ് ലീഗ് പ്രവർത്തകരെ വിട്ടയക്കണമെന്ന് ഡൽഹി ആഭ്യന്തരമന്ത്രി സത്യേന്ദർ ജെയിൻ നേരത്തെ ഉത്തരവിട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button