Latest NewsUAENewsGulf

കോവിഡ് 19  ബാധിച്ച തൊഴിലാളികളെ ജോലിയില്‍ നിന്ന് പിരിച്ചുവിടരുത് :  സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി ഗൾഫ് രാജ്യം 

അബുദബാബി : കോവിഡ് 19  ബാധിച്ച തൊഴിലാളികളെ ജോലിയില്‍ നിന്ന് പിരിച്ചുവിടരുതെന്നും രാജ്യത്തെ തൊഴില്‍ നിയമപ്രകാരം മെഡിക്കല്‍ ലീവാണ് രോഗം സ്ഥിരീകരിച്ചവർക്ക് നൽകേണ്ടതെന്നും സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി യുഎഇ. കോവിഡ് പരിശോധനയിൽ പോസിറ്റീവ് ഫലം ലഭിക്കുന്ന തൊഴിലാളികളെ ജോലിയില്‍ നിന്നും പിരിച്ചുവിടുന്നെന്ന് വ്യാപകമായി പരാതി ലഭിച്ച സാഹചര്യത്തിൽ മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയമാണ് നിർദേശം പുറപ്പെടുവിച്ചത്. വര്‍ഷത്തില്‍ തുടര്‍ച്ചയായോ തവണകളായോ 90 ദിവസം വരെ മെഡിക്കല്‍ ലീവിന് ജീവനക്കാര്‍ക്ക് അവകാശമുണ്ടെന്ന്  അധികൃതർ അറിയിച്ചു.

Also read : യുഎഇയിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു

മൂന്നുമാസം ജോലി ചെയ്തവരാണെങ്കിൽ മെഡിക്കല്‍ ലീവ് അനുവദിക്കാം. ആദ്യത്തെ 15 ദിവസം മുഴുവന്‍ ശമ്പളം നല്‍കണം. 30 ദിവസം വരെ ചികിത്സ നീളുകയാണെങ്കിൽ പകുതി ശമ്പളം നല്‍കണം. 45 ദിവസത്തില്‍ കൂടുതല്‍ അവധി വേണ്ടി വരികയാണെങ്കില്‍ മാത്രമാണ് അത് ശമ്പളമില്ലാത്ത അവധി ആകുന്നത്. കോവിഡ് കാലത്ത് അവധി നല്‍കുകയോ വേതനത്തില്‍ വ്യത്യാസം വരുത്തുകയോ ചെയ്യുന്ന കമ്പനികൾ മന്ത്രാലയം പുറത്തിറക്കിയ പുതിയ അനുബന്ധ തൊഴില്‍ കരാര്‍ പൂരിപ്പിക്കണം. കോവിഡ് സ്ഥിരീകരിച്ച കാരണത്തില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടാല്‍ ഈ പരാതികളില്‍ ആദ്യം അനുനയത്തിനാവും ശ്രമിക്കുകയെന്നും ഇത് പരാജയപ്പെട്ടാല്‍ കേസ് കോടതിക്ക് കൈമാറുമെന്നും അധികൃതര്‍ വ്യക്തമാക്കി,

shortlink

Related Articles

Post Your Comments

Related Articles


Back to top button