ദുബായ് : ഗൾഫിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളി കൂടി മരിച്ചു. യുഎഇയിലെ ദുബായിയിൽ ഒരു സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായിരുന്ന വടകര ഇരിങ്ങണ്ണൂര്‍ സ്വദേശി ഫൈസല്‍ കുന്നത്ത് (46) ആണ് മരിച്ചത്. ദുബായില്‍ ചികിത്സയിലായിരുന്ന ഫൈസല്‍ ഒരാഴ്ചയായി വെന്‍റിലേറ്ററിലായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
യുഎഇയിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചിരുന്നു. കോഴിക്കോട് ഇരിങ്ങത്ത് പയ്യോളി കുണ്ടറക്കാട്ട് പോക്കർ ആണ് ദുബായിൽ മരിച്ചത്. ദുബായിലെ റസ്റ്ററന്റ് ശൃംഖല ഇൗറ്റ് ആന്‍ഡ് ഡ്രിങ്ക് ഉടമ കുണ്ടറക്കാട്ട് മമ്മദാജിയുടെ സഹോദരനാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Also read : ദോഹ-തിരുവനന്തപുരം പ്രത്യേക വിമാനം റദ്ദാക്കി
അതേസമയം ഗൾഫ് മേഖലയിൽ 24 മണിക്കൂറിനിടെ 4,315പേര്‍ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 91,505ലെത്തി. സൗദിഅറേബ്യയില്‍ മാത്രം 239 പേരാണ് മരിച്ചത്. 57 മലയാളികളടക്കം ഗള്‍ഫില്‍ ആകെ മരണം 511ലെത്തി.
Post Your Comments