ബെയ്ജിങ്: കോവിഡ് രോഗമുക്തി നേടിയ ശേഷവും പുരുഷ ബീജത്തില്‍ കോവിഡ് സാന്നിധ്യം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ലൈംഗിക ബന്ധത്തിലൂടെ രോഗം പകരാനുള്ള സാധ്യതയാണ് ഈ കണ്ടെത്തല്‍ വിരല്‍ ചൂണ്ടുന്നതെന്ന് ചൈനീസ് ഗവേഷകരെ ഉദ്ധരിച്ച് അന്തര്‍ ദേശീയ മാധ്യമമായ സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വൂഹാനിലെ ഷാങ്ക മുനിസിപ്പല്‍ ആശുപത്രിയില്‍ കോവിഡ് ചികിത്സയിലായിരുന്ന 38 പുരുഷന്മാരിൽ ഒരു സംഘം ചൈനീസ് ഗവേഷകര്‍ നടത്തിയ പരിശോധനയിലാണ് ബീജത്തിലെ കോവിഡ് സാന്നിധ്യം കണ്ടെത്തിയത്. ഇവരില്‍ 16 ശതമാനം പേരുടെ ബീജത്തിലും കോവിഡ് സാന്നിധ്യം കണ്ടെത്താന്‍ ഗവേഷകര്‍ക്ക് സാധിച്ചുവെന്ന് ജാമ നെറ്റ്വര്‍ക്ക് ഓപണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ടെസ്റ്റിന് വിധേയരാക്കിയവരില്‍ കാല്‍ ഭാഗം രോഗികള്‍ കോവിഡ് ഗുരുതരമായി ബാധിച്ചവരും ഒമ്ബത് ശതമാനം പേര്‍ രോഗത്തില്‍ നിന്ന് മുക്തി നേടിക്കൊണ്ടിരിക്കുന്നവരുമായിരുന്നു. വൈറസ് പെരുകില്ലെങ്കിലും അത് ബീജത്തില്‍ നില നില്‍ക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇതുവഴി വൈറസ് പടരുമോ എന്ന കാര്യം വ്യക്തമല്ല.
ALSO READ: കോവിഡ് 19 ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു
എബോളയും സിക്ക വൈറസുമൊക്കെ ബാധിച്ച പുരുഷന്‍മാരുടെ ബീജത്തില്‍ രോഗമുക്തി നേടി മാസങ്ങള്‍ക്ക് ശേഷവും വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു.
Post Your Comments