വാഷിംഗ്ടണ്‍ ഡിസി: കോവിഡ് മഹാമാരി എല്ലാ രാഷ്ട്രങ്ങളില്‍ നിന്നും പിന്‍വാങ്ങിയപ്പോള്‍ അമേരിക്കയില്‍ വൈറസ് മരണം വിതച്ച് മുന്നേറുന്നു. ഇതുവരെ അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം 13,47,309 ആയി. 80,037 പേരാണ് രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചത്. ഇതുവരെ 2,38,078 പേരാണ് രോഗത്തെ അതിജീവിച്ചത്. 10,29,778 രോഗികള്‍ ഇപ്പോഴും ചികിത്സ തുടരുന്നുവെന്നാണ് ഔദ്യോഗിക കണക്ക്.
read also : വന്ദേ ഭാരത് പദ്ധതി വിജയകരമായി മുന്നോട്ട്… ദോഹയില്‍ നിന്നുള്ള വിമാനം ഇന്ന് തലസ്ഥാനത്ത്
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,417 മരണമാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത്. പുതുതായി 25,218 പേര്‍ക്കാണ് രോഗം ബാധിച്ചത്. ന്യൂയോര്‍ക്ക് (186), മസാച്യുസെറ്റ്‌സ് (138), മിഷിഗണ്‍ (133), ന്യൂജേഴ്‌സി (132), ഇല്ലിനോയിസ് (108) സംസ്ഥാനങ്ങളിലാണ് 24 മണിക്കൂറിനിടെ കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. വിവിധ സംസ്ഥാനങ്ങളില്‍ വൈറസ് ബാധിച്ച് മരിച്ചവരുടെയും രോഗബാധ ഉള്ളവരുടെയും എണ്ണം ഇനി പറയും വിധമാണ്, ന്യൂയോര്‍ക്കില്‍ ആകെ മരണം 26,771 ആണ്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,43,409. ന്യൂജഴ്‌സിയില്‍ മരണം 9,118. രോഗം ബാധിച്ചവര്‍ 1,38,579. മസാച്യൂസെറ്റ്‌സില്‍ മരണം 4,840. രോഗം ബാധിച്ചവര്‍ 76,743. ഇല്ലിനോയിയില്‍ മരണം 3,349. രോഗം സ്ഥിരീകരിച്ചവര്‍ 76,085.
കാലിഫോണിയയില്‍ രോഗം സ്ഥിരീകരിച്ചവര്‍ 66,687. മരണം 2,691. പെന്‍സില്‍വാനിയയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 58,686 ആയി ഉയര്‍ന്നു. 3,798 പേരാണ് ഇവിടെ മരിച്ചത്. മിഷിഗണില്‍ മരണം 4,526. രോഗം ബാധിച്ചവര്‍ 46,756. ഫ്‌ളോറിഡയില്‍ ആകെ രോഗബാധിതര്‍ 40,001. മരണം 1,716. ടെക്‌സസില്‍ രോഗബാധിതര്‍ 38,642. മരണം 1,111. കണക്ടിക്കട്ടില്‍ രോഗം ബാധിച്ചവര്‍ 32,984. മരണം 2,932.
ജോര്‍ജിയയില്‍ രോഗം സ്ഥിരീകരിച്ചവര്‍ 32,568. മരണം 1,401. മെരിലാന്‍ഡില്‍ രോഗംബാധിച്ചവര്‍ 31,534. മരണം 1,614. ലൂയിസിയാനയില്‍ ഇതുവരെ 31,417 പേര്‍ക്ക് രോഗം കണ്ടെത്തി. 2,267 പേര്‍ മരിച്ചു.
Post Your Comments