മുംബൈ • എയർ ഇന്ത്യയിലെ 5 പൈലറ്റുമാർ കോവിഡ് 19 പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. വിമാന ഡ്യൂട്ടിക്ക് വീണ്ടും നിയോഗിക്കുന്നതിന് 72 മണിക്കൂര്‍ മുമ്പ് നടത്തുന്ന പ്രീ-ഫ്ലൈറ്റ് കോവിഡ് പരിശോധനയിലാണ് പൈലറ്റുമാര്‍ക്ക് കോവിഡ് 19 ബാധ സ്ഥിരീകരിച്ചത്.
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൈലറ്റുമാര്‍ക്ക് ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.
ഇവര്‍ ചൈനയിലേക്ക് കാര്‍ഗോ സര്‍വീസുകള്‍ നടത്തിയിരുന്നതായി എയര്‍ ഇന്ത്യ വൃത്തങ്ങള്‍ സൂചിപ്പിച്ചതായി എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments