പാലക്കാട്: എന്തിനും ഏതിനും കേന്ദ്രത്തെ കുറ്റപ്പെടുത്തുന്ന മുഖ്യമന്ത്രിയോട്… ദുരിതാശ്വാസ നിധിയില്‍ നിന്ന് 100 കോടി പ്രവാസികള്‍ക്കായി ചെലവഴിച്ചുകൂടേ ? വി.ടി.ബല്‍റാം എംഎല്‍എയുടെ ചോദ്യം ഏറ്റെടുത്ത് ജനങ്ങളും. പ്രവാസികള്‍ സ്വന്തം നിലക്ക് ടിക്കറ്റെടുത്താണ് തിരിച്ചു വരുന്നതെങ്കിലും ക്വാറന്റീനില്‍ കഴിയുന്ന 14 ദിവസം ഞങ്ങള്‍ ഭക്ഷണം നല്‍കുന്നില്ലേ എന്ന് ഭരണപക്ഷ എംഎല്‍എമാര്‍ എച്ചിക്കണക്ക് പറയുന്നു. പോരാളി ഷാജിയുടെ അഡ്മിന്‍ പാനലിലേക്ക് റിക്രൂട്ട്മെന്റിന് അര്‍ഹത തെളിയിച്ച അടിമ ജീവിതങ്ങളാവട്ടെ പ്രവാസികള്‍ക്ക് നൂറ് ടിക്കറ്റല്ല കോണ്‍ഗ്രസ് പതിനായിരം ടിക്കറ്റ് എടുത്ത് നല്‍കാത്തതെന്തേ എന്നാണ് ചോദിക്കുന്നത്!- എംഎല്‍എ ഫേസ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നു.
കോവിഡ് തുടങ്ങിയതിന് ശേഷം മാത്രം ഏതാണ്ട് 230 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ വന്നുവെന്നാണ് കണക്ക്. പ്രളയകാലത്ത് കിട്ടിയ തുക ചെലവഴിക്കാത്തതടക്കം ആകെ 1517 കോടി രൂപ ദുരിതാശ്വാസ നിധിയില്‍ ഇപ്പോഴും ബാക്കിയുണ്ട്. ഈ നിധിയില്‍ നിന്ന് തൊഴിലാളികള്‍ക്കും പ്രവാസികള്‍ക്കും വേണ്ടി ഒരു 100 കോടി രൂപ ചെലവഴിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ലേ- വിടി ബല്‍റാം ചോദിക്കുന്നു.
അതിഥി തൊഴിലാളികളുടെ മടക്കയാത്രയ്ക്ക് 35 കോടിരൂപ അനുവദിച്ച് കൊണ്ടുള്ള പഞ്ചാബ് സര്‍ക്കാരിന്റെ മാതൃകയില്‍ എന്തുകൊണ്ട് കേരള സര്‍ക്കാര്‍ പ്രവാസികള്‍ക്കും തൊഴിലാളികള്‍ക്കുമനായി പണം മാറ്റി വയ്ക്കുന്നില്ല ? ‘അതിഥി തൊഴിലാളി’ എന്ന് സര്‍ക്കാര്‍ ഓമനപ്പേരിട്ട് വിളിക്കുന്ന ഒരു അന്തര്‍സംസ്ഥാനത്തൊഴിലാളിക്ക് മടക്കയാത്രക്ക് വേണ്ടത് 30 കോടിരൂപയാണ്. ഇത്രയെങ്കിലും ദുരിതാശ്വാസ നിധിയില്‍ നിന്നും എടുത്തുകൂടേയെന്ന് ബല്‍റാം ചോദിക്കുന്നു
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപംp>
പഞ്ചാബില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകാനുള്ള അന്തര്‍ സംസ്ഥാനത്തൊഴിലാളികളുടെ യാത്രാ സൗകര്യം ഉറപ്പുവരുത്താനായി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ സര്‍ക്കാര്‍ ഒന്നാം ഘട്ടമായി 35 കോടി രൂപ അനുവദിച്ചിരിക്കുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ അഭ്യര്‍ത്ഥന പ്രകാരമാണിത്. സര്‍ക്കാര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് തുക കൈമാറുകയും അവര്‍ തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് ടിക്കറ്റെടുക്കാന്‍ റയില്‍വേക്ക് പണം നല്‍കുകയും ചെയ്യുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നതെന്ന് വാര്‍ത്തകളില്‍ കാണുന്നു.
ഇത്തരമൊരു തീരുമാനം കേരളമടക്കം എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും സ്വീകരിക്കാവുന്നതേയുള്ളൂ. കേന്ദ്രത്തിന്റെ നിഷേധാത്മക സമീപനങ്ങള്‍ എല്ലാവര്‍ക്കുമറിയാം. എന്നാല്‍ അതും പറഞ്ഞ് സംസ്ഥാനങ്ങള്‍ കൂടി ഒഴിഞ്ഞുമാറിയാല്‍ ദുരിതത്തിലാവുന്നത് ആഴ്ചകളായി ഒരു വരുമാനവുമില്ലാതെ നരകിക്കുന്ന സാധാരണ തൊഴിലാളികളാണ്.
യഥാര്‍ത്ഥത്തില്‍, ഈയൊരാവശ്യം സര്‍ക്കാരുകളുടെ മുന്നില്‍ ഉയര്‍ത്തിക്കൊണ്ടുവരാനാണ് തൊഴിലാളികളുടെ യാത്രാച്ചെലവ് പാര്‍ട്ടി തലത്തില്‍ ഏറ്റെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചുകൊണ്ട് രാജ്യത്തെമ്പാടും കോണ്‍ഗ്രസ് മുന്നോട്ടു വന്നത്. പ്രതിസന്ധി ഘട്ടങ്ങളില്‍ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന പ്രവര്‍ത്തനങ്ങള്‍ സ്വന്തം നിലക്ക് ഏറ്റെടുത്ത് നടപ്പാക്കുമെങ്കിലും കോണ്‍ഗ്രസ് എന്നത് അടിസ്ഥാനപരമായി ഒരു സന്നദ്ധ സംഘടനയോ ചാരിറ്റി ഓര്‍ഗനൈസേഷനോ അല്ല, ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ്. കാര്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ട ആളുകളേക്കൊണ്ട് അത് ചെയ്യിക്കുക എന്ന രാഷ്ട്രീയ ഉത്തരവാദിത്തമാണ് പാര്‍ട്ടികള്‍ നിര്‍വ്വഹിക്കേണ്ടത്. ഒരു പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ജനങ്ങള്‍ക്ക് വേണ്ടിയുള്ള കാര്യങ്ങള്‍ ചെയ്യേണ്ടത് സര്‍ക്കാരാണ്, അതിന് അവരെ നിര്‍ബ്ബന്ധിതരാക്കുക എന്നതാണ് പ്രതിപക്ഷത്തിന്റെ ധര്‍മ്മം.
Post Your Comments