വാഷിങ്ടണ്‍ : അമേരിക്കൻ വൈസ് പ്രസിഡന്റ് മൈക് പെൻസ്സിന്റെ ഓഫീസ് വക്താവായ കാറ്റി മില്ലർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ വൈറ്റ് ഹൗസ് അതീവ ജാഗ്രതയിൽ. വൈറ്റ്ഹൗസിൽ ഒരാഴ്ചയ്ക്കിടെ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ കൊവിഡ് പൊസിറ്റീവ് കേസാണിത്.ചൊവ്വാഴ്ച്ച പ്രസിഡന്റിന്റെ അനുചരന്മാരില് ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. എങ്കിലും ഇപ്പോഴും മാസ്ക് ധരിക്കേണ്ടതില്ലെന്ന നിലപാടാണ് ഡോണള്‍ഡ് ട്രംപിനുള്ളത് .
രോഗം സ്ഥിരീകരിച്ച മില്ലര്‍ വൈറ്റ്ഹൗസിലെ ഉന്നതതല യോഗങ്ങളില്‍ പങ്കെടുക്കാറുള്ള വ്യക്തിയാണ്. അവരുടെ ജീവിത പങ്കാളിയായ സ്റ്റീഫന്‍ മില്ലര്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അംഗരക്ഷക സംഘത്തില്‍ പെട്ടയാളുമാണ്. റിപ്പബ്ലിക്കന്‍ ജനപ്രതിനിധികളുമായി സംസാരിക്കവേ പ്രസിഡന്റ് ട്രംപ് തന്നെയാണ് മൈക്ക് പെന്‍സിന്റെ വക്താവായ കാത്തി മില്ലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം പുറത്തുവിട്ടത്.
അതേസമയം ട്രംപിന് കോവിഡ് ബാധിക്കാതിരിക്കാന്‍ എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ടെന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്ലിഷ് മക്കനി പറഞ്ഞത്. ഇതിനായി എല്ലാ ദിവസവും കോവിഡ് പരിശോധനകളും നടക്കുന്നുണ്ട്.
Post Your Comments