മുംബൈ : ജിയോയില്‍ ന്യൂനപക്ഷ ഓഹരി വാങ്ങാന്‍ സൗദി അറേബ്യയുടെ പൊതു നിക്ഷേപ ഫണ്ടും , പുറത്തുവരുന്ന വാര്‍ത്തകള്‍ ഇങ്ങനെ, ലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 65 ബില്യണ്‍ ഡോളറിന്റെ ഡിജിറ്റല്‍ യൂണിറ്റായ റിലയന്‍സ് ജിയോ പ്ലാറ്റ്ഫോമില്‍ രണ്ട് കമ്പനികള്‍ കൂടി നിക്ഷേപം നടത്താന്‍ ലക്ഷ്യം വയ്ക്കുന്നതായാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്. യുഎസ് സ്വകാര്യ ഇക്വിറ്റി കമ്പനിയായ ജനറല്‍ അറ്റ്‌ലാന്റിക് മുംബൈ ആസ്ഥാനമായുള്ള ജിയോയില്‍ 850 മില്യണ്‍ മുതല്‍ 950 മില്യണ്‍ ഡോളര്‍ വരെ നിക്ഷേപം നടത്താന്‍ ആലോചിക്കുന്നതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഒരു കരാറും അന്തിമമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈ മാസം തന്നെ കരാര്‍ പൂര്‍ത്തിയായേക്കുമെന്നാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍. ജിയോയില്‍ ന്യൂനപക്ഷ ഓഹരി വാങ്ങാന്‍ സൗദി അറേബ്യയുടെ പൊതു നിക്ഷേപ ഫണ്ടും (പിഐഎഫ്) ആലോചിക്കുന്നുണ്ടെന്നും വാര്‍ത്തകള്‍ പുറത്തുവന്നു. <
ഏപ്രില്‍ 22 ന് ജിയോയിലെ 9.99 ശതമാനം ഓഹരികള്‍ ഫേസ്ബുക്ക് വാങ്ങിയിരുന്നു. 5.7 ബില്യണ്‍ ഡോളറിന്റെ കരാറായിരുന്നു ഇത്. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം സ്വകാര്യ ഇക്വിറ്റി കമ്പനിയായ സില്‍വര്‍ ലേക്ക് നിന്ന് 750 മില്യണ്‍ ഡോളറിന്റെ നിക്ഷേപവും ജിയോ നേടിയെടുത്തു.
മൂന്ന് ഡീലുകളിലുമായി ചേര്‍ത്ത് ടെലികോം-ടു-എനര്‍ജി ഗ്രൂപ്പിന് ലഭിച്ച എട്ട് ബില്യണ്‍ ഡോളര്‍ സംയോജിപ്പിച്ച് ആര്‍ഐഎല്ലിന്റെ (റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്) കടങ്ങള്‍ വീട്ടും.
Post Your Comments