foodFestivals

ഇഫ്താര്‍ വിരുന്നിന് ഒരുക്കാം മാതള നാരങ്ങ ജ്യൂസ്

നോമ്പിന്റെ ദിനങ്ങളില്‍ വളരെ പെട്ടെന്ന് തയാറാക്കാവുന്ന മാതളനാരങ്ങാ ജ്യൂസ്.

ചേരുവകള്‍:

മാതള നാരങ്ങ – 1 എണ്ണം
ഇഞ്ചി – ചെറിയ കഷ്ണം
ചെറുനാരങ്ങ – 2 എണ്ണം
പഞ്ചസാര – 7 tbs
വെള്ളം – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

രണ്ട് ടേബിള്‍സ്പൂണ്‍ മാതള നാരങ്ങ മാറ്റിവയ്ക്കുക. ശേഷം എല്ലാ ചേരുവകളും ഒരു ഗ്രൈന്‍ഡറിലേക്ക് ഇട്ട് ചെരുനാരങ്ങ അതിലേക്ക് പിഴിഞ്ഞതിനു ശേഷം അടിച്ചെടുക്കുക. എന്നിട്ട് അരിച്ചെടുക്കുക. തണുപ്പ് വേണമെങ്കില്‍ രണ്ടു കഷ്ണം ഐസ് ഗ്ലാസ്സിലേക്ക് ഇട്ടു കൊടുത്തു അരിച്ചെടുത്ത ജ്യൂസ് ഗ്ലാസ്സിലേക്ക് ഒഴിച്ച് കൊടുക്കുക.ശേഷം മാറ്റി വെച്ച അനാര്‍ ഗ്ലാസ്സിലേക്ക് ഇട്ടു കൊടുക്കാം. സ്‌പെഷല്‍ അനാര്‍ ജ്യൂസ് റെഡി

shortlink

Related Articles

Post Your Comments

Related Articles


Back to top button