Latest NewsNewsGulfOman

ഗൾഫ് രാജ്യത്ത് ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു

മസ്‌ക്കറ്റ് : ഒമാനിൽ ഒരാൾ കൂടി കോവിഡ്-19 ബാധിച്ച് മരിച്ചു. 80 വയസുള്ള സ്വദേശിയാണ് മരിച്ചതെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ മൂന്ന് വിദേശികൾ വൈറസ് ബാധിച്ച് മരിച്ചിരുന്നു. 66,43,26 വയസുള്ളവരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയി. ആറ് ഒമാന്‍ സ്വദേശികളും ഒരു മലയാളി ഉള്‍പ്പെടെ പതിനൊന്നു വിദേശികളുമാണ് കോവിഡ് ബാധിച്ച് ഇതുവരെ മരണപ്പെട്ടത്.

കഴിഞ്ഞ ദിവസം 154 പേര്‍ക്ക് കൂടി ഒമാനിൽ പുതുതായി കോവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 112 പേര്‍ വിദേശികളും 42 പേര്‍ ഒമാന്‍ സ്വദേശികളുമാണ്. ഇതോടെ ഒമാനിൽ വൈറസ് ബാധിച്ചവരുടെ എണ്ണം 3112ലെത്തി. രോഗ മുക്തി നേടിയവരുടെ എണ്ണം 1025 ആയി ഉയർന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button