KeralaLatest NewsNews

സ്ഥിരമായി നെഞ്ചുവേദന അനുഭവപ്പെട്ട യുവാവിനെ പരിശോധിച്ച ആ ഡോക്ടര്‍ ഞെട്ടി : നെഞ്ചിനു താഴെ സ്ഥിതിചെയ്യേണ്ട ആന്തരികാവയവങ്ങളെല്ലാം നെഞ്ചിന്റെ മുകളില്‍ : രോഗി മുങ്ങി

നാദാപുരം : സ്ഥിരമായി നെഞ്ചുവേദന അനുഭവപ്പെട്ട യുവാവിനെ പരിശോധിച്ച ആ ഡോക്ടര്‍ ഞെട്ടി , നെഞ്ചിനു താഴെ സ്ഥിതിചെയ്യേണ്ട ആന്തരികാവയവങ്ങളെല്ലാം നെഞ്ചിന്റെ മുകളില്‍.
അതിഥിത്തൊഴിലാളിയായ രോഗിയുടെ ആന്തരിക അവയവങ്ങളാണ് അപൂര്‍വ സ്ഥിതിയിലാണെന്നു ഡോക്ടര്‍ കണ്ടെത്തിയത്. കല്ലാച്ചി വിംസ് കെയര്‍ ആന്‍ഡ് ക്യുവര്‍ ആശുപത്രിയിലെ ഡോ. കരിയാടന്‍ ഫാത്തിമ വര്‍ദയാണ് രാജസ്ഥാന്‍കാരനായ വിജേന്ദര്‍ കുമാര്‍ മീണയെ (26) കണ്ടെത്താന്‍ പാടുപെടുന്നത്.നെഞ്ചുവേദനയുമായാണ് ഇയാള്‍ ആശുപത്രിയിലെത്തിയത്.

Read Also : മുന്‍ മുഖ്യമന്ത്രിയ്ക്ക് ഹൃദയാഘാതം

വിദഗ്ധ പരിശോധനയില്‍ ഇടതു ശ്വാസകോശം വളരെ ചെറുതാണെന്നു കണ്ടെത്തി. നെഞ്ചിനു താഴെ സ്ഥിതിചെയ്യേണ്ട പ്ലീഹ, ഉദരം, ചെറുകുടല്‍, വന്‍കുടല്‍, കരളിന്റെ ഇടതു ഭാഗം തുടങ്ങിയവയെല്ലാം നെഞ്ചിന്റെ ഇടത്ത് മുകളിലാണ്. ഇടത്തെ ഡയഫ്രം പേശികളും ഉയര്‍ന്ന നിലയിലായിരുന്നു. വൃക്കയുടെ സ്ഥാനവും തെറ്റിയിരുന്നു.

കയ്യില്‍ പണമില്ലാതെ ആശുപത്രിയിലെത്തിയ രോഗിയുടെ വിവിധ സ്‌കാന്‍ അടക്കമുള്ള പരിശോധനകളുടെ ചെലവ് ഡോ. ഫാത്തിമ വര്‍ദ തന്നെയാണ് വഹിച്ചത്. ഒരു ദിവസം ആശുപത്രിയില്‍ കഴിച്ചുകൂട്ടിയ രോഗിക്കു വിദഗ്ധ ചികിത്സയും ശസ്ത്രക്രിയയും അനിവാര്യമാണ്. ഏതെങ്കിലും വിദഗ്ധ ആശുപത്രിയിലേക്ക് അയയ്ക്കാനും ചികിത്സച്ചെലവുകള്‍ സ്‌പോണ്‍സര്‍ ചെയ്യിക്കാനും ആലോചിക്കുന്നതിനിടയിലാണ് രോഗി മുങ്ങിയത്. നാട്ടിലേക്കു പോകണമെന്നു പറഞ്ഞിരുന്ന ഇയാള്‍, ലോക്ഡൗണ്‍ ആയതിനാല്‍ രാജസ്ഥാനിലേക്കു പോയിട്ടുണ്ടാവില്ല എന്നു കരുതുന്നു. പക്ഷേ, മൊബൈല്‍ നമ്പറില്‍ വിളിച്ചിട്ട് എടുക്കുന്നില്ല. വിജേന്ദറിനെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ് ഡോ. ഫാത്തിമ.

shortlink

Related Articles

Post Your Comments

Related Articles


Back to top button