കോഴിക്കോട് • ഹിന്ദി വാര്‍ത്താ ചാനലായ സീ ന്യൂസ് എഡിറ്റർ ഇൻ ചീഫ് സുധീര്‍ ചൗധരിയ്ക്ക്തിരെ കേരള പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. മുസ്ലീം സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തുകയും ചെയ്തുവെന്നാരോപിച്ചാണ് കോഴിക്കോട് കസബ പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ ഫയൽ ചെയ്തത്.
മാര്‍ച്ച് 11 ന് ചൗധരി അവതാരകനായ, ഫ്ലോ ചാര്‍ട്ട് ഉപയോഗിച്ച് വിവിധ തരത്തിലുള്ള ‘ജിഹാദി’നെക്കുറിച്ച് വിശദീകരിക്കുന്ന സെഗ്മെന്റിനെതിരെയാണ് പരാതി. സി.പി.ഐയുടെ യുവജന വിഭാഗമായ ഓൾ ഇന്ത്യ യൂത്ത് ഫെഡറേഷന്റെ (എ.ഐ.വൈ.എഫ്) സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. പി.ഗവാസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ ശിക്ഷാ നിയമം വകുപ്പ് 295 A പ്രകാരം പോലീസ് കേസെടുത്തത്. ചാനല്‍ സംപ്രേക്ഷണം ചെയ്ത പരിപാടി ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര മൂല്യങ്ങള്‍ക്കും ഒരു പ്രത്യേക മതവിഭാഗത്തിനും എതിരാണെന്ന് ഗവാസ് പരാതിയില്‍ ആരോപിച്ചു.
എ.ഐ.വൈ.എഫ് സംസ്ഥാന നേതൃത്വവുമായി ആലോചിച്ച ശേഷമാണ് മാര്‍ച്ച് 17 ന് പരാതി നല്‍കിയത്. ഡിജി.പി ലോകനാഥ് ബെഹെറയ്ക്ക് നല്‍കിയ പരാതിയുടെ പകർപ്പുകൾ കോഴിക്കോട് പോലീസ് കമ്മീഷണർക്കും ആഭ്യന്തരമന്ത്രിക്കും അയച്ചതായും ഗവാസ് പറഞ്ഞു.
‘ജിഹാദ് ഫ്ലോ ചാർട്ട്’ വഴി രാജ്യത്തെ ചൗധരി മുസ്‌ലിംകളെ ലക്ഷ്യമിട്ടതായി പരാതിയിൽ ഗാവാസ് ആരോപിച്ചു. മതപരമായ പിരിമുറുക്കങ്ങൾ സൃഷ്ടിക്കുന്നതിനും വിവിധ സമുദായങ്ങൾക്കിടയിൽ വിള്ളലുകൾ സൃഷ്ടിക്കുന്നതിനും ഇതിലൂടെ ചൗധരി ശ്രമിച്ചുവെന്നും ഗവാസ് പരാതിയില്‍ പറഞ്ഞു.
Post Your Comments