കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂര്‍ ദേവസ്വം മാനേജിംഗ് കമ്മിറ്റി അഞ്ചു കോടി രൂപ നല്‍കുന്നതിനെതിരായ ഹര്‍ജികള്‍ ഫുള്‍ബെഞ്ചിന്റെ പരിഗണനയ്ക്കു വിടാന്‍ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. ഉചിതമായ ബെഞ്ചിനെ തീരുമാനിക്കാന്‍ ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കു വിട്ടു.
തുക കൈമാറാനുള്ള ഭരണസമിതി തീരുമാനം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും സമിതിയംഗങ്ങളെ തുടരാന്‍ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി ആര്‍. വി. ബാബു സമര്‍പ്പിച്ചതുള്‍പ്പെടെ ഒരുകൂട്ടം ഹര്‍ജികളാണു ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.
ഇതിനകം 5 കോടി രൂപ കൈമാറിയ നടപടി ഹര്‍ജിയിലെ തീര്‍പ്പിനു വിധേയമായിരിക്കുമെന്നു ജസ്റ്റിസ് ഷാജി പി. ചാലി, ജസ്റ്റിസ് എം. ആര്‍. അനിത എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.ഗുരുവായൂര്‍ ദേവസ്വം നിയമപ്രകാരം ക്ഷേത്രത്തിന്റെയും ഭക്തരുടെയും ആവശ്യത്തിനല്ലാതെ ദേവസ്വം ഫണ്ട് വിനിയോഗിക്കാനാവില്ലെന്നു ഹര്‍ജിഭാഗം വാദിച്ചു.
Post Your Comments