ദുബായ് : വൻ തീപിടിത്തം , ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഉമ്മു റമൂലില്‍ സ്വകാര്യ കോണ്‍ട്രാക്ടിങ് കമ്പനിയുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ഉപയോഗിച്ചിരുന്ന കെട്ടിടത്തിനാണ് തീപിടിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. . തീപിടുത്തം സംബന്ധിച്ച് തങ്ങള്‍ക്ക് രാവിലെ 8.50നാണ് വിവരം ലഭിച്ചതെന്നു സിവില്‍ ഡിഫന്‍സ് വക്താവ് അറിയിച്ചു.
അല്‍ റാഷിദിയ സിവില്‍ ഡിഫന്‍സ് സെന്ററില്‍ നിന്നുള്ള അഗ്നിശമന സേന ഏഴ് മിനിറ്റിനുള്ളില്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങിയെന്നും, അല്‍ ഖുസൈസ്, അല്‍ കറാമ, പോര്‍ട്ട് സഇദ് എന്നിവിടങ്ങളില്‍ നിന്നുള്ള സിവില്‍ ഡിഫന്‍സ് സംഘങ്ങളും സ്ഥലത്തെത്തി. പ്രാദേശിക സമയം 10.30ഓടെ തീ നിയന്ത്രണ വിധേയമാക്കിയെന്നും അധികൃതര്‍ അറിയിച്ചു. ആര്‍ക്കും പരിക്കറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രദേശമാകെ കറുത്ത പുക നിറഞ്ഞതായി ദൃക്സാക്ഷികള്‍ പറഞ്ഞു.
Post Your Comments