Latest NewsSaudi ArabiaNewsGulf

സൗദിയിൽ കോവിഡ് മുക്തരായവരുടെ എണ്ണം 1000കടന്നു : രോഗം ബാധിച്ച് 10പ്രവാസികൾ കൂടി മരിച്ചു

റിയാദ് : സൗദിയിൽ കോവിഡ് മുക്തരായവരുടെ എണ്ണം 1000കടന്നു. ശനിയാഴ്ച 1704 പേർ കൂടി സുഖം പ്രാപിച്ചതോടെ കുവൈറ്റിൽ രോഗമുക്തരുടെ എണ്ണം 10,144 ആയി ഉയർന്നു. ചികിത്സയിലായിരുന്ന പത്ത് പേ ർ കൂടി മരിച്ചു. 33നും 66നും ഇടയിൽ പ്രായമുള്ള പ്രവാസികളാണ് മരിച്ചത്. മക്കയിലും ജിദ്ദയിലും നാലുപേർ റിയാദ്, മദീന എന്നിവിടങ്ങളിൽ ഓരോരുത്തരും മരിച്ചതോടെ രാജ്യത്തെ മരണസംഖ്യ 239ലെത്തി. 1704 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച കോവിഡ് ബാധിതരുടെ എണ്ണം 37,136ലെത്തി. ചികിത്സയിലുള്ള 26,753 ആളുകളിൽ 140 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു.

രണ്ടു പേർ കൂടി കുവൈറ്റിൽ കോവിഡ് ബാധിച്ച് മരിച്ചു. 89 ഇന്ത്യക്കാർ ഉൾപ്പെടെ 415 പേർക്ക്​ കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 49ഉം, രോഗം ബാധിച്ചവരുടെ എണ്ണം 7623ഉം ആയി ഉയർന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 156 പേർകൂടി സുഖം പ്രാപിച്ചതോടെ രോഗമുക്​തി നേടിയവരുടെ എണ്ണം 2622 ആയി ഉയർന്നു. 4952 പേരാണ്​ നിലവിൽ ചികിത്സയിലുള്ളതിൽ 95 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു. കാപിറ്റൽ ഗവർണറേറ്റിൽ 60, ഹവല്ലി ഗവർണറേറ്റിൽ 108,അഹ്​മദി ഗവർ​ണറേറ്റിൽ 48, ഫർവാനിയ ഗവർണറേറ്റിൽ 172, ജഹ്​റ ഗവർണറേറ്റിൽ 27 എന്നിങ്ങനെയാണ് പുതിയ കോവിഡ് ബാധിതരുടെ കണക്കുകൾ.

Also read : കുവൈറ്റില്‍ നിന്നുള്ള വിമാനം കൊച്ചിയിലെത്തി

ഖത്തറിൽ ഒരു പ്രവാസി കൂടി കോവിഡ് ബാധിച്ച് മരിച്ചു. 52കാരനാണ് മരണമടഞ്ഞത്. വിട്ടുമാറാത്ത മറ്റു രോഗങ്ങള്‍ ഉണ്ടായിരുന്നു. കോവിഡ് ബാധിച്ചതോടെ ആരോഗ്യനില ഗുരുതരമായി. തുടർന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 13ആയെന്നു അധികൃതർ അറിയിച്ചു. 24 മണിക്കൂറിനിടെ 4,096 പേരിൽ നടത്തിയ പരിശോധനയിൽ 1,130 പേരില്‍ കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 21,331ലെത്തി. രോഗമുക്തരായവരുടെ എണ്ണം 2,499 ആയി ഉയർന്നു. നിലവിൽ 18,819 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് പരിശോധനക്ക് വിധേയമായവരുടെ എണ്ണം 1,24,554ലെത്തിയിട്ടുണ്ട്.

ഒമാനിൽ ഒരാൾ കൂടി കോവിഡ്-19 ബാധിച്ച് മരിച്ചു. 80 വയസുള്ള സ്വദേശിയാണ് മരിച്ചതെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ മൂന്ന് വിദേശികൾ വൈറസ് ബാധിച്ച് മരിച്ചിരുന്നു. 66,43,26 വയസുള്ളവരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയി. ആറ് ഒമാന്‍ സ്വദേശികളും ഒരു മലയാളി ഉള്‍പ്പെടെ പതിനൊന്നു വിദേശികളുമാണ് കോവിഡ് ബാധിച്ച് ഇതുവരെ മരണപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button