തിരുവനന്തപുരം: മഹാവ്യാധിയുടെ ഘട്ടത്തിലും ചിലര്‍ ചോരതന്നെ കൊതുകിന് കൗതുകം എന്ന രീതിയിലാണ് പെരുമാറുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ക്ഷേത്രങ്ങളുടെ പണം സര്‍ക്കാര്‍ എടുക്കുന്നു എന്ന പ്രചരണത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ക്ഷേത്രങ്ങളുടെ ഫണ്ട് സര്‍ക്കാര്‍ എടുക്കുകയല്ല, മറിച്ച് അങ്ങോട്ട് കൊടുക്കുകയാണ് ചെയ്യുന്നത്. ബജറ്റ് പരിശോധിച്ചാല്‍ ഇത് മനസിലാകും. തിരുവിതാംകൂര്‍ ദേവസ്വത്തിന് 100 കോടി, മബാര്‍, കൊച്ചി ദേവസ്വങ്ങള്‍ക്ക് 36 കോടി, നിലയ്ക്കല്‍, പമ്പ എന്നി ഇടത്താവളങ്ങള്‍ക്ക് കിഫ്ബി വഴി 142 കോടി, പുരാതന ക്ഷേത്രങ്ങളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് അഞ്ച് കോടി എന്നിങ്ങനെ സർക്കാരാണ് പണം നൽകിയതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Read also: കോവിഡ് 19 : ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഈ വര്‍ഷം മുഴുവന്‍ നീട്ടി നൽകി ഗൂഗിളും ഫെയ്സ്ബുക്കും
ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ ദുരിതാശ്വസ നിധിയിലേക്ക് സിദ്ധിസായി ബാവ ട്രെസ്റ്റ് 51 കോടി രൂപ നല്‍കിയത് ഉള്‍പ്പെടെ വലിയ ക്ഷേത്രങ്ങള്‍ കോടികള്‍ സംഭാവന നല്‍കിയിട്ടുണ്ട്. സമൂഹത്തില്‍ മതവിദ്വേഷം പടര്‍ത്താന്‍ ചിലര്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണ്. ഇത് അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments