KeralaLatest NewsNews

സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19 : രോഗം കഴിഞ്ഞദിവസം യു.എ.ഇയില്‍ നിന്ന് എത്തിയവര്‍ക്ക്

തിരുവനന്തപുരം • സംസ്ഥാനത്ത് ശനിയാഴ്ച രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയവര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. മേയ് 7 ന് ദുബായില്‍ നിന്നും കോഴിക്കോട് എത്തിയ മലപ്പുറം സ്വദേശിക്കും അബുദാബിയില്‍ നിന്നും കൊച്ചിയില്‍ എത്തിയ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് ഒരാളുടെ ഫലം നെഗറ്റീവായി. ഇടുക്കിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നയാളാണ് രോഗമുക്തനായതെന്നും മുഖ്യമന്ത്രി അറിയിച്ചു.

നിലവില്‍ 17 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 505 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

23,930 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ തുടരുന്നത്. ഇതില്‍ 23,596 പേര്‍ വീടുകളിലും 334 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് 123 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 36,648 സാമ്ബിളുകളാണ് പരിശോധയ്ക്ക് അയച്ചത്. ഇതില്‍ 36,002 എണ്ണം നെഗറ്റീവ് ആണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button