കോട്ടയം: തമിഴ്നാട്ടിലെ റെഡ് സോൺ ജില്ലയായ തിരുവള്ളുരിൽ നിന്ന് എത്തിയ 117 വിദ്യാർത്ഥികൾ സർക്കാർ നിർദേശിച്ച ക്വറന്റീനിൽ പോകാതെ വന്നതോടെ കനത്ത ആശങ്ക. കോട്ടയം, എറണാകുളം, മലപ്പുറം, തൃശ്ശൂർ ജില്ലകളിൽ നിന്ന് ഉള്ളവരാണ് സർക്കാർ നിർദേശിച്ച ഐസൊലേഷനിൽ പോകാതിരുന്നത്. വിദ്യാർത്ഥികളെ കണ്ടെത്താൻ കോട്ടയം ജില്ലാ ഭരണ കൂടം ശ്രമം ആരംഭിച്ചു.
അതേസമയം, സംസ്ഥാനത്ത് ഇന്നലെ ഒരാൾക്ക് കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. എറണാകുളത്താണ് പുതിയ കോവിഡ് കേസ് സ്ഥിരീകരിച്ചിരിക്കുന്നത്. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. ചെന്നൈയിൽ നിന്നു വന്ന ആൾക്കാണ് കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചത്. അതേസമയം, പത്തുപേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
Post Your Comments