കോഴിക്കോട് : ഇന്ത്യന്‍ സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കോഴിക്കോട് ബാലുശ്ശേരി സ്വദേശി നെജി മെര്ധാതിനെതിരെ പോലീസ് കേസ് എടുത്തു. ബാലുശ്ശേരി പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് നിഖില്‍ കുമാര്‍ കൊടുത്ത പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. റിയാസിന്റെ വധത്തിന് കശ്മീരിലെ യുവാക്കള്‍ 24 മണിക്കൂറിനുള്ളില്‍ തിരിച്ചടി നല്‍കുമെന്നാണ് ഇയാളുടെ ആഹ്വാനം.
കഴിഞ്ഞ ദിവസം ജമ്മുക്ശ്മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ മുജാഹുദ്ദീന്‍ കമാന്‍ഡര്‍ റിയാസ് നൈയ്കുവിനെ സൈന്യം വധിച്ചിരുന്നു. തുടര്‍ന്ന് നിരവധി പേര് സോഷ്യല്‍മീഡിയയില്‍ ഇന്ത്യന്‍ സൈന്യത്തെ അനുമോദിച്ച് പോസ്റ്റിട്ടിരുന്നു. ഇതിനിടെയാണ് ഇത്തരമൊരു പോസ്റ്റ്. ഭീകരരെ വധിച്ചതിന് പകരമായി “കശ്മീരിലെ പിള്ളേര് 24 മണിക്കൂറിനുള്ളില്‍ പകരം വീട്ടും” എന്നായിരുന്നു ഇയാള്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
രാജ്യ വിരുദ്ധ പരാമര്‍ശം വിവാദമായതോടെ നെജി മെര്ധാതിനെതിരെ സമൂഹ മാദ്ധ്യമങ്ങളില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇന്ത്യന്‍ സൈന്യത്തെ അപകീര്ത്തിപ്പെടുത്തുന്നതരത്തിലാണ് ഇയാളുടെ ഫേസ്ബുക് കമന്റ് എന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് രംഗത്ത് വന്നത്.
Post Your Comments