KeralaNattuvarthaLatest NewsNews

ഒളിച്ചോടിയ മകളെ തിരികെ വേണമെന്ന് വീട്ടുകാർ; തിരികെ തരില്ലെന്ന് മുൻഭർത്താവും ; ഒടുവിൽ സംഭവിച്ചത്

മുൻ ഭർത്താവിനൊപ്പം പോണമെന്ന് അറിയിച്ചതോടെ കോടതി അനുമതി നൽകുകയായിരുന്നു

കൊല്ലം; മകൾ മുൻഭർത്താവിനൊപ്പം ഒളിച്ചോടിയെന്നും തിരികെ വേണമെന്നും ആവശ്യപ്പെട്ട് മാതാപിതാക്കൾ കോടതിയിലെത്തി. എന്നാൽ തിരികെ വരില്ലെന്ന് യുവതി നിലപാട് വ്യക്തമാക്കിയതോടെ മാതാപിതാക്കൾ യുവതിയെ മാനസിക സമ്മർദ്ദത്തിലാക്കുകയായിരുന്നു, തുടർന്ന് യുവതി കൈത്തണ്ട മുറിക്കുകയായിരുന്നു.

ഇരുവരെയും ഒന്നിച്ച് ജീവിക്കാൻ അനുവദിച്ച കോടതി യുവതിയുടെ മാതാപിതാക്കളെ ശാസിക്കുകയും ചെയ്തു, കൊല്ലം ജില്ലയിലെ ചവറ തെക്കുംഭാ​ഗം പോലീസ് സ്റ്റേഷനും ചവറ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രറ്റ് കോടതിയുമാണ് നാടകീയ രം​ഗങ്ങൾക്ക് സാക്ഷ്യം വഹിച്ചത്.

നീണ്ടകര സ്വദേശികളായ യുവതിയും യുവാവും 4 വർഷം മുൻപാണ് വേർപിരിഞ്ഞത്. കേൾവി ശക്തിയും സംസാര ശക്തിയും ഇല്ലാത്ത യുവതി അന്നുമുതൽ സ്വന്തം വീട്ടുകാർക്കൊപ്പമാണ് കഴിഞ്ഞത്, ഇതിനിടയിൽ മുൻ ഭർത്താവുമായി വീണ്ടും അടുക്കുകയും തുടർന്ന് യുവതിയുടെ വീട്ടുകാർ ഇതിനെ ശക്തിയായി എതിർക്കുകയുമായിരുന്നു.

ഇതിനിടയിൽ യുവതി മുൻ ഭർത്താവിനൊപ്പം ഒളിച്ചോടുകയും ചെയ്തു, ഇതോടെയാണ് യുവതിയുടെ മാതാപിതാക്കൾ പരാതിയുമായി എത്തിയത്, പോലീസ് സ്റ്റേഷനിലും കോടതിയിലും യുവതി മുൻ ഭർത്താവിനൊപ്പം പോണമെന്ന് അറിയിച്ചതോടെ കോടതി അനുമതി നൽകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button