കാത്തിരിപ്പ് ഇനി വേണ്ട, വാട്സാപ് പേ ഇന്ത്യയിൽ ഉടൻ അവതരിപ്പിക്കും. ഈ മാസം അവസാനത്തോടെ എത്തുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. രാജ്യത്ത് വാട്സാപ് പേ സേവനം നിലവില്‍ പരാക്ഷണാടിസ്ഥാനത്തില്‍ ലഭ്യമാകുന്നുണ്ട്. എന്നാല്‍ സാങ്കേതിക തടസ്സങ്ങള്‍ കാരണം ഔദ്യോഗികമായി തുടങ്ങാനായിട്ടില്ല. ഡേറ്റ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള നിബന്ധനകള്‍ പാലിക്കുന്നതില്‍ നിലനിന്നിരുന്ന പ്രശ്നങ്ങള്‍ കാരണം നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ( എന്‍പിസിഐ) അനുമതി ലഭിക്കാത്തതാണ് ര്‍ണ്ണമായി പ്രവര്‍ത്തനം ആരംഭിക്കാതിരിക്കാൻ കാരണം.
Also read : ലോക്ക് ഡൗൺ, ഓണ്‍ലൈനിലൂടെ വാഹനങ്ങൾ വിൽക്കാൻ സൗകര്യമൊരുക്കി ഹോണ്ട
എന്നാല്‍, ഐസിഐസിഐ, ആക്സിസ്, എച്ച്ഡിഎഫ്‌സി എന്നീ മൂന്ന് സ്വകാര്യ ബാങ്കുകളുമായുള്ള പങ്കാളിത്തത്തോടെ വാട്സാപ് പേ വരും മാസങ്ങളില്‍ ഇന്ത്യയില്‍ സേവനം ലഭ്യമാക്കി തുടങ്ങുമെന്നാണ് മണി കണ്‍ട്രോള്‍ വെബ്‌സൈറ്റ് പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നത്. ഇന്ത്യയിലെ ഉപയോക്താക്കളുടെ എണ്ണം കണക്കിലെടുത്ത് വാട്സാപ് പേ വലിയ വിജയമാകുമെന്നാണ് പ്രതീക്ഷ. ഉപയോക്താക്കള്‍ക്ക് മറ്റൊരു ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡു ചെയ്യേണ്ടതില്ലാത്തതിനാല്‍ എളുപ്പത്തിൽ ഉപയോഗിക്കുവാൻ സാധിക്കും. അതിനാൽ നിലവിലുള്ള സര്‍വീസുകളായ ഗൂഗിള്‍ പേ, പേടിഎം എന്നിവയ്ക്കും കടുത്ത വെല്ലുവിളിയായിരിക്കും. വാട്‌സാപ് പേ.
Post Your Comments