അബുദാബി : യുഎഇയിൽ രണ്ടു മലയാളികൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. അബുദാബിയിൽ സിബിസി ജനറൽ കോൺട്രാക്ടിങ് കമ്പനിയിൽ സിവിൽ എൻജിനീയറായിരുന്ന തിരുവനന്തപുരം നെയ്യാറ്റിൻകര കമുകിൻകോട് അതിയന്നൂർ സ്വദേശി കെനി ഫ്രെഡി (46) ആണ് മരിച്ച ഒരു മലയാളി. സംസ്കാരം ബനിയാസിൽ നടത്തി. ഫ്രഡി ഗോമസിന്റെയും സുഷമയുടെയും മകനാണ്. ഭാര്യ: ശ്രീജ. മകൻ: ആന്റൊ.
Also read : ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ക്കുള്ള വിലക്ക് നീക്കി കുവൈറ്റ്: കൊച്ചിയിലേയ്ക്കുള്ള ആദ്യ വിമാനം ശനിയാഴ്ച
അബുദാബി മുറൂറിൽ നസീമ കർട്ടൻ ഷോപ്പ് നടത്തിവരികയായിരുന്ന തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി ബോയ്സ് സ്കൂളിനു സമീപം കറുപ്പം വീട്ടിൽ സെയ്തു മുഹമ്മദ് (78) കോവിഡ് ബാധിച്ച് മരിച്ച രണ്ടാമത്തെ മലയാളി. ഖബറടക്കം അബുദാബിയിൽ. . ഭാര്യ: സഫിയ. മക്കൾ: നജീബ് (അബുദാബി), നസീമ, നിഷ, നിജ.
Post Your Comments