ന്യൂഡല്‍ഹി : മദ്യം ഹോം ഡെലിവറിയായി എത്തിക്കുന്ന കാര്യം പരിഗണിക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി. മദ്യ വില്‍പ്പന ശാലകള്‍ക്ക് മുന്നില്‍ ആള്‍ക്കൂട്ടം തടിച്ചു കൂടന്നത് ഒഴിവാക്കാനും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമാണ് മദ്യം ഹോം ഡെലിവറിയായി എത്തിക്കാനുള്ള മാര്‍ഗം പരിഗണിക്കണമെന്ന് സുപ്രീം കോടതി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
എന്നാൽ ലോക്ക്ഡൗണ്‍ കാലയളവില്‍ മദ്യശാലകള്‍ തുറന്ന തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹർജി സുപ്രീംകോടതി തള്ളി. ലോക്ക്ഡൗണില്‍ മദ്യം വില്‍ക്കുന്നത് നിയമവിരുദ്ധമാണെന്നും മദ്യശാലകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടുമായിരുന്നു ഹർജി.
ഇക്കാര്യങ്ങള്‍ തങ്ങള്‍ യാതൊരു വിധ ഉത്തരവും പുറപ്പെടുവിക്കുന്നില്ല. പക്ഷേ സാമൂഹ്യ അകലം പാലിക്കാന്‍ സംസ്ഥാനങ്ങള്‍ ഹോം ഡെലിവറി അല്ലെങ്കില്‍ പരോക്ഷമായി മദ്യം വില്‍ക്കാനുള്ള സംവിധാനം പരിഗണിക്കാമെന്നും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇതില്‍ അന്തിമ തീരുമാനം എടുക്കാമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, സജ്ഞയ് കൗള്‍, ബി.ആര്‍. ഗവായ് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഹർജി പരിഗണിച്ചത്.
Post Your Comments