മുംബൈ : ഓഹരി വിപണിയിൽ വ്യാപാര ആഴ്ചയിലെ അവസാന ദിനം നഷ്ടത്തിൽ നിന്നും കരകയറി നേട്ടത്തിൽ അവസാനിച്ചു. സെന്‍സെക്സ് 199.32 പോയിന്റ് ഉയർന്ന് 31,642.70ലും നിഫ്റ്റി 52.45 പോയിന്റ് ഉയർന്നു 9,251.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1012 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1267 ഓഹരികള്‍ നഷ്ടത്തിലുമായപ്പോൾ 185 ഓഹരികള്‍ക്ക് മാറ്റമില്ല.
വാഹനം, ബാങ്ക്, ലോഹം ഓഹരികളാണ് വില്പന സമ്മര്‍ദം നേരിട്ടത്.ഫാര്‍മ, എഫ്എംസിജി, ഊര്‍ജം, ഐടി, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ മേഖലകളിലെ ഓഹരികളില്‍ നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിച്ചു. ടെക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, നെസ് ലെ, സണ്‍ ഫാര്‍മ,ഹിന്ദുസ്ഥാന്‍ യുണിലിവര്‍, തുടങ്ങിയ ഓഹരികൾ നേട്ടത്തിലും ആക്സിസ് ബാങ്ക്, എന്‍ടിപിസി, എസ്ബിഐ, ഇന്‍ഡസിന്റ് ബാങ്ക്,എംആന്‍ഡ്എം, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് അവസാനിച്ചത്
Post Your Comments