Latest NewsNewsIndia

ലോക്ക്ഡൗണിന് ശേഷം കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മടങ്ങി വരുമോ ? പ്രതികരണവുമായി രാഹുൽ ഗാന്ധി

ന്യൂ ഡൽഹി : കോവിഡ് പ്രതിരോധം സംബന്ധിച്ച ഡിജിറ്റല്‍ വാര്‍ത്താസമ്മേളനത്തിൽ കോവിഡ് കാലത്തെ ഇടപെടല്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരിച്ചുവരവിന്റെ സൂചനയാണോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിച്ച് കോൺഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുൽ ഗാന്ധി.

ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷമുള്ള രാജികത്തില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്ന് രാഹുൽ തന്റെ നിലപാട് വ്യക്തമാക്കി. അധ്യക്ഷനെന്ന നിലയില്‍ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം എനിക്കായിരുന്നു. രാജി വെച്ചപ്പോള്‍ പാര്‍ട്ടിയെ സേവിക്കുമെന്നും ഉപദേശം നല്‍കുമെന്നും ഞാന്‍ വ്യക്തമാക്കിയിരുന്നുവെന്നും . അക്കാര്യത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും രാഹുല്‍ ഗാന്ധി മറുപടി നൽകി. ലോക്ക്ഡൗണ്‍ പ്രതിസന്ധികള്‍ മറികടക്കാനുള്ള മാര്‍ഗങ്ങള്‍ തേടി, രഘുറാം രാജന്‍, അഭിജിത് ബാനര്‍ജി എന്നിവരുമായി രാഹുല്‍ ഗാന്ധി നടത്തിയ ചര്‍ച്ച രാജ്യവ്യാപകമായി ശ്രദ്ധിക്കപ്പെട്ടിരുന്നു.

Also read : കൊറോണ വൈറസ് അപകടകാരിയല്ലെന്നു രാഹുൽ ഗാന്ധി, ആളുകളുടെ ചിന്താഗതി മാറ്റണമെന്നും ഉപദേശം

സോണിയാഗാന്ധിയാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ ഇടക്കാല പ്രസിഡന്റ്. പ്രതിസന്ധിയെ തുടര്‍ന്ന് ആഗസ്റ്റിൽ ചുമതലയേറ്റു എട്ട് മാസം പിന്നിട്ടിട്ടും അധ്യക്ഷ സ്ഥാനത്തേക്ക് ആളെ കണ്ടെത്താനായിട്ടില്ല. ഇതിനിടെ കര്‍ണാടക, ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ഭരണവും കോണ്‍ഗ്രസിന് നഷ്ടപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button