Latest NewsNewsIndia

പനിക്ക് മരുന്ന് കണ്ടുപിടിച്ച് സ്വയം പരീക്ഷിച്ചു; ഫാർമസിസ്റ്റിന് ദാരുണാന്ത്യം

ചെന്നൈ: പനിക്ക് മരുന്ന് കണ്ടുപിടിച്ച് സ്വയം പരീക്ഷിച്ച ഫാർമസിസ്റ്റിന് ദാരുണാന്ത്യം. 47 കാരനായ ശിവനേശനാണ് മരിച്ചത്. ഒരു ഡോക്ടറുടെ വീട്ടിലാണ് സംഭവം നടന്നത്. അതുകൊണ്ടുതന്നെ മരുന്ന് തയ്യാറാക്കുന്നതിൽ ഡോക്ടർക്കും പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി ജലദോഷം ഭേദമാക്കുന്നതിനുള്ള മരുന്ന് കണ്ടുപിടിക്കാനുള്ള തിരക്കിലായിരുന്നു അദ്ദേഹം. വ്യാഴാഴ്ച വൈകുന്നേരം തേനാംപേട്ടിലെ ഡോ. രാജ്കുമാറിന്റെ വീട്ടിലേക്ക് മരുന്ന് കൊണ്ടുവരികയായിരുന്നു.

Read also: ലോക്ക്ഡൗണിനുശേഷം സംസ്ഥാനത്ത് മദ്യവില കൂട്ടിയേക്കും

കൂടുതൽ മരുന്ന് കഴിച്ചതാണ് മരണത്തിന് കാരണമെന്നാണ് സൂചന. അതേസമയം പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളുവെന്ന് അധികൃതർ അറിയിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button