Latest NewsNewsCarsAutomobile

ലോക്ക് ഡൗൺ, ഓണ്‍ലൈനിലൂടെ വാഹനങ്ങൾ വിൽക്കാൻ സൗകര്യമൊരുക്കി ഹോണ്ട

കോവിഡ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടർന്ന് ഇന്ത്യയിൽ വാഹനങ്ങൾ വിൽക്കാൻ പുതിയ സൗകര്യമൊരുക്കി ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട കാർസ് ഇന്ത്യ. ഔദ്യോഗിക വെബ്സൈറ്റിലൂടെ ഹോണ്ട ഫ്രം ഹോം’ ഓണ്‍ലൈന്‍ ഓണ്‍ലൈന്‍  എന്ന ബുക്കിങ്ങ് സംവിധാനമാണ്  അവതരിപ്പിച്ചത്. 24 മണിക്കൂര്‍ സേവനത്തിൽ വളരെ ലളിതമായ നടപടികളിലൂടെ വാഹനം സ്വന്തമാക്കാം. ഷോറൂം സന്ദര്‍ശിക്കാതെ തന്നെ വാഹനം വാങ്ങുവാനും, പണമടയ്ക്കുവാനും വാഹനം വീട്ടിലെത്തിക്കുന്നതുൾപ്പെടെയുള്ള സംവിധാനം ഹോണ്ട ഇതിലൊരുക്കിയിട്ടുണ്ട്.

Also read : നാട്ടിലെത്തുന്ന പ്രവാസികള്‍ക്കായി എയര്‍ടെല്ലിന്റെ സൗജന്യ സേവനം : വിശദാംശങ്ങള്‍ പുറത്തുവിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍

വെബ്‌സൈറ്റ് സന്ദർശിച്ച് ഉപയോക്താവിന്റെ സ്ഥലവും ഇഷ്ടപ്പെട്ട ഡീലര്‍ഷിപ്പും തിരഞ്ഞെടുക്കാം.ഇതിനുശേഷം വാങ്ങാനുദേശിക്കുന്ന മോഡലും അത് സംബന്ധിച്ച വിവരങ്ങളും വിശദമായി വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ഓണ്‍ലൈന്‍ വഴിയുള്ള പേമെന്റ് സംവിധാനത്തില്‍ പണമടച്ച് ബുക്കിംഗ് ഉറപ്പിക്കാം.

ഇന്ത്യയില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഹോണ്ടയുടെ വാഹനം വാങ്ങാൻ തയാറെടുക്കുന്നവരെ ലക്ഷ്യമിട്ടാണ് ഹോണ്ട ഫ്രം ഹോം എന്ന ഓണ്‍ലൈന്‍ സംവിധാനം ഒരുക്കുന്നതെന്നും ഇത് നടപടികള്‍ ലഘൂകരിക്കുമെന്നും ഹോണ്ട ഇന്ത്യ വൈസ് പ്രസിഡന്റ് സെയില്‍സ് ഡയറക്ടര്‍ രാജേഷ് ഗോയല്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button