സ്ത്രീധന പീഡനം : യുവതി തീ കൊളുത്തി ജീവനൊടുക്കി

 

പത്തനംതിട്ട: സ്ത്രീധന പീഡനം , യുവതി തീ കൊളുത്തി ജീവനൊടുക്കി. സ്ത്രീധനം ചോദിച്ചുള്ള ഭര്‍ത്താവിന്റെ നിരന്തരമായ ഭീഷണിപ്പെടുത്തലിനെ തുടര്‍ന്നാണ് യുവതി ആത്മഹത്യ ചെയ്തത്. പൊലീസുകാരനായ ഭര്‍ത്താവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കുറത്തികാട് പൊലീസ് കേസെടുത്തു.

പത്തനംതിട്ട കൊടുമണ്‍ സ്റ്റേഷനിലെ പൊലീസുകാരനായ രതീഷിനെതിരെയാണ് കേസെടുത്തത്. സ്ത്രീധന നിരോധന നിയമം, കുറ്റകരമായ നരഹത്യ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ഇന്നലെയാണ് യുവതി മണ്ണെണ്ണ ഒഴിച്ച് സ്വയം തീ കൊളുത്തിയത്. യുവതിയുടെ അമ്മ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് എടുത്തത്.

Share
Leave a Comment