തിരുവല്ല; സന്യാസിനി വിദ്യാര്‍ഥിനിയെ കന്യാസ്ത്രി മഠത്തോട് ചേര്‍ന്ന കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതകളേറെ. മഠത്തിന് ഒരു കി.മീ. മാത്രം അകലെയുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കാതെ സഭയുടെ ഉടമസ്ഥതയിലുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയതും പൊലീസില്‍ വിവരമറിയിക്കാനെടുത്ത കാലതാമസവുമാണ് സംശയങ്ങള്‍ ബലപ്പെടുത്തുന്നത്.
എന്നാൽ തിരുവല്ലയിൽ മലങ്കര കത്തോലിക്ക സഭയുടെ അധീനതയിലുള്ള പാലിയേക്കര ബസിലിയന്‍ സിസ്റ്റേഴ്സ് മഠത്തിലെ അഞ്ചാംവര്‍ഷ വിദ്യാര്‍ഥിനി ദിവ്യ പി. ജോണ്‍ മരിച്ച സംഭവത്തിലാണ് അവ്യക്തതകള്‍ നിലനില്‍ക്കുന്നത്, മഠത്തിലെ പതിവ് പ്രാര്‍ഥന ചടങ്ങുകള്‍ക്കുശേഷം പഠനക്ലാസ് നടക്കവേ മുറിവിട്ടിറങ്ങിയ ദിവ്യ കെട്ടിടത്തിനോട് ചേര്‍ന്നുള്ള മുപ്പതടിയോളം താഴ്ചയുള്ള കിണറ്റിലേക്ക് ചാടുകയായിരുന്നുവെന്നാണ് മറ്റ് കന്യാസ്ത്രീകളുടെ മൊഴി പുറത്ത് വന്നിരിയ്ക്കുന്നത്., എന്നാൽ സാഹചര്യ തെളിവുകളും മറ്റും വച്ച് നോക്കുമ്പോൾ മരണത്തിൽ ദുരൂഹതകളേറെയാണ്.
സംഭവദിവസം രാവിലെ പതിനൊന്നേകാലോടെ ഇരുമ്പ് മേല്‍മൂടിയുടെ ഒരുഭാഗം തുറന്ന് കിണറ്റിലേക്ക് ചാടുകയായിരുന്നുവെന്നാണ് ദൃക്സാക്ഷിയായ സിസ്റ്ററുടെ മൊഴി, മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ജോണ്‍സിയാണ് 11.45ഓടെ പൊലീസില്‍ വിവരമറിയിച്ചത്. 12 മണിയോടെ അഗ്നിരക്ഷ സംഘമെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. അഗ്നിരക്ഷ സേന എത്തും മുൻപ് ആംബുലന്‍സ് മഠത്തില്‍ എത്തിയിരുന്നു. സംഭവമറിഞ്ഞ് എത്തുമ്പോൾ ഇരുമ്പ് മേല്മൂടി നാല് മീറ്ററോളം ദൂരെ മാറിക്കിടക്കുകയായിരുന്നുവെന്നും പത്തടിയോളം താഴ്ചയില്‍ മുങ്ങിക്കിടന്നിരുന്ന ദിവ്യയുടെ ശരീരം വല ഉപയോഗിച്ച് മുകളില്‍ എത്തിക്കുകയായിരുന്നുവെന്നുമാണ് അഗ്നിരക്ഷ സേന തിരുവല്ല സ്റ്റേഷന് ഓഫിസര്‍ പറഞ്ഞത്,, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ സംഭവം സംബന്ധിച്ച് വ്യക്തത വരുത്താനാകൂവെന്ന് തിരുവല്ല സി.ഐ പി.എസ്. വിനോദ് വ്യക്തമാക്കി.
Post Your Comments