Latest NewsInternational

മണ്ണിരകള്‍ കൂട്ടത്തോടെ പുറത്തുവരുന്നു, ഭൂചലനത്തിന് മുന്നോടിയെന്ന് പ്രചാരണം, ജനങ്ങൾ പരിഭ്രാന്തിയിൽ , ഗവേഷകരുടെ മുന്നറിയിപ്പ് ഇങ്ങനെ

നിരവധി തവണ ഇവിടെ ഭൂചലനം ഉണ്ടായതോടെ ഇവർക്ക് ഈ പ്രചാരണവും വിശ്വസിക്കാനേ ആയുള്ളൂ.

ജക്കാര്‍ത്ത: ആയിരക്കണക്കിന് മണ്ണിരകള്‍ മണ്ണിനടിയില്‍ നിന്നും കൂട്ടത്തോടെ പുറത്തു വരുന്ന വീഡിയോ വൈറലായതോടെ ആശങ്കയിലായത് ഇന്തോനേഷ്യയിലെ ജനത. കഴി‌ഞ്ഞ ദിവസമാണ് പടിഞ്ഞാറന്‍ നൂസ ടെങ്കാരയിലെ ലോംബോക്കില്‍ ആയിരക്കണക്കിന് മണ്ണിരകള്‍ മണ്ണിനടിയില്‍ നിന്നും പുറത്തു വരുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലായത്. ഈ പ്രതിഭാസം ഭൂചലനത്തിന് മുന്നോടിയാണെന്ന് ചിലര്‍ പ്രചരിപ്പിച്ചതോടെ ജനങ്ങള്‍ പരിഭ്രാന്തരാവുകയായിരുന്നു. നിരവധി തവണ ഇവിടെ ഭൂചലനം ഉണ്ടായതോടെ ഇവർക്ക് ഈ പ്രചാരണവും വിശ്വസിക്കാനേ ആയുള്ളൂ.

എന്നാല്‍ ഈ പ്രതിഭാസം കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇത് തള്ളി. ഇത് ഭൂചലനത്തിന്റെ മുന്നോടിയായി ഉണ്ടായ പ്രതിഭാസമല്ലെന്ന് ഇന്തോനേഷ്യന്‍ മെറ്ററോളജി, ക്ലൈമറ്റോളജി ആന്‍ഡ് ജിയോഫിസിക്സ് ഏജന്‍സി അറിയിച്ചു. കാലാവസ്ഥയില്‍ പെട്ടെന്നുണ്ടായ മാറ്റാമാകാം മണ്ണിരകള്‍ പുറത്തുവരാനിടയാക്കിയതെന്ന് അധികൃതര്‍ പറയുന്നു.ഇത് സംബന്ധിച്ച്‌ ഫേസ്ബുക്കില്‍ ആദ്യം പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോ വ്യാജമല്ലെന്ന് പോലീസ് വ്യക്തമാക്കുകയും ചെയ്തു 2018 ജൂലൈയ്ക്കും ഓഗസ്റ്റിനുമിടയില്‍ പടിഞ്ഞാറന്‍ നൂസ ടെങ്കാര പ്രവിശ്യയില്‍ ശക്തമായ ഭൂചലനങ്ങള്‍ ഉണ്ടായിരുന്നു.

പതിനായിരക്കണക്കിന് കെട്ടിടങ്ങള്‍ക്ക് നാശനഷ്ടമുണ്ടാകുകയും നൂറിലേറെ പേര്‍ മരിക്കുകയും ചെയ്തിരുന്നു. ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നും ഇവിടത്തെ ജനങ്ങള്‍ ഇതേവരെ മുക്തരായിട്ടില്ല..അതേ സമയം, ഇന്തോനേഷ്യയില്‍ ഏറ്റവും കൂടുതല്‍ ഭൂചലന സാദ്ധ്യതയുള്ള പ്രദേശങ്ങളില്‍ ഒന്നായതിനാല്‍ ലോംബോക്കിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ പറഞ്ഞു.മണ്ണിരകള്‍ കൂട്ടത്തോടെ പുറത്തുവരുന്ന പ്രതിഭാസം കണ്ട ഒരു നാട്ടുകാരനാണ് വീഡിയോ ചിത്രീകരിച്ച്‌ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇതോടെ ഭൂകമ്പം ഉണ്ടാകാന്‍ പോകുന്നതിന്റെ മുന്നറിയിപ്പാണിതെന്ന തരത്തിലുള്ള വാര്‍ത്തകളുണ്ടാകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button