വാഷിംഗ്ടണ്‍: സഹായിക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ താൻ എല്ലാദിവസവും കോവിഡ് പരിശോധനയ്ക്ക് വിധേയനാവുമെന്ന് ഡൊണാൾഡ് ട്രംപ്. എന്നാല്‍ ഇദ്ദേഹവുമായി തനിക്ക് അടുത്ത ബന്ധമില്ലെന്നും ട്രംപ് വ്യക്തമാക്കുന്നു. സുരക്ഷാ സംഘത്തിലെ ഒരാള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ചയാളെ തനിക്കറിയാം. നല്ല വ്യക്തിയാണ്. എന്നാല്‍ എനിക്കും വളരെ കുറച്ച് മാത്രമേ ഇയാളുമായി ഇടപഴകേണ്ടി വന്നിട്ടുള്ളൂ, എന്നിരുന്നാലും വൈറസ് ബാധയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ നിശ്ചിത ദിവസം വരെ കോവിഡ് പരിശോധന നടത്തുമെന്നാണ് ട്രംപ് അറിയിച്ചത്.
Post Your Comments