KeralaLatest NewsNews

മദ്യഷോപ്പുകള്‍ തുറക്കുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കി സി.പി.എം

തിരുവനന്തപുരം • സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ ഉടന്‍ തുറക്കേണ്ടത്തില്ലെന്ന് സി.പി.എം. ശാലകള്‍ ധൃതിപിടിച്ചു തുറക്കേണ്ടതില്ലെന്ന സര്‍ക്കാരിന്റെ തീരുമാനത്തിന് പിന്തുണ പ്രഖ്യാപിച്ച സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് മെയ് 17 ന് ശേഷം സാഹചര്യം പരിഗണിച്ചശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നും വിലയിരുത്തി.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍, എക്‌സൈസ് കമ്മീഷണര്‍ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ലോക്ക്ഡൗണ്‍ കഴിയുന്നതു വരെ സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കേണ്ടെന്ന് മുഖ്യമന്ത്രി കൂടിക്കാഴ്ചയില്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

സാമൂഹിക അകലം പാലിക്കല്‍, ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കല്‍ തുടങ്ങിയ മദ്യഷോപ്പുകള്‍ തുറക്കുമ്പോള്‍നടപ്പിലാക്കുക ബുദ്ധിമുട്ടായിരിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മദ്യഷോപ്പുകള്‍ തുറക്കാനുള്ള തീരുമാനം ഉപേക്ഷിച്ചത്. അതേസമയം മെയ് 13 ന് കള്ളുഷാപ്പുകള്‍ തുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കള്ളുഷാപ്പുകളില്‍ പാഴ്സല്‍ മാത്രമേ അനുവദിക്കൂ. ഇരുന്ന് കുടിക്കാന്‍ അനുവദിക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button