റിയാദ് : സൗദിയിൽ 10പേർ കോവിഡ് ബാധിച്ച് വെള്ളിയാഴ്ച മരിച്ചു. ഒമ്പത് വിദേശികളും ഒരു സ്വദേശി പൗരനുമാണ് മരിച്ചത്. മക്കയിലും ജിദ്ദയിലും നാലുപേർ വീതവും റിയാദ്, മദീന എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ് മരണപ്പെട്ടതെന്നും ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 229ലെത്തിയെന്നും അധികൃതർ അറിയിച്ചു.
Also read : യുഎഇയിൽ വീണ്ടും തീപിടുത്തം : അഞ്ചു പേർക്ക് പരിക്കേറ്റു
പുതുതായി 1701 പേർക്ക്. കൂടി രോഗം സ്ഥിരീകരിച്ചപ്പോൾ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 35432ലെത്തി. 1322 പേർക്ക് സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 9120 ആയി ഉയർന്നു.ചികിത്സയിൽ കഴിയുന്ന 26856പേരിൽ 141 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. രോഗികളെ കണ്ടെത്താൻ ആരോഗ്യ വകുപ്പ് രാജ്യവ്യാപകമായി നടത്തുന്ന ഫീൽഡ് സർവേ 22-ാം ദിവസത്തിലെത്തി.
ഒരു പ്രവാസി കൂടി ഒമാനിൽ കോവിഡ് കോവിഡ് ബാധിച്ച് മരിച്ചു. 66വയസുള്ള ഒരു വിദേശി കൂടി കൊവിഡ് 19 വൈറസ് ബാധിച്ച് മരിച്ചതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഒരു വിദേശി വൈറസ് ബാധയെ തുടർന്ന് മരിച്ചിരുന്നു. 26കാരനാണ് മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15ആയി. അഞ്ച് ഒമാന്‍ സ്വദേശികളും ഒരു മലയാളി ഉള്‍പ്പെടെ പത്ത് വിദേശികളുമാണ് കോവിഡ് ബാധിച്ച് ഇതുവരെ ഒമാനിൽ മരണപ്പെട്ടത്.
Post Your Comments