അബുദാബി : കോവിഡ് 19 വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധി ഘട്ടങ്ങളില്‍ നിയമങ്ങള്‍ പാലിക്കാത്തവര്‍ക്ക് കടുത്ത ശിക്ഷയുമായി യുഎഇ. ദേശീയ സുരക്ഷയ്ക്ക് വേണ്ടിയുള്ള പുതിയ നിയമത്തിന് അംഗീകാരം. കോവിഡ് 19 വ്യാപനം തടയുന്നതിനുള്ള സ്റ്റേ ഹോം’ പദ്ധതിയുടെ ഭാഗമായാണ് നിയമം നടപ്പാക്കുന്നത്. ലംഘിക്കുന്നവര്‍ക്ക് ആറുമാസം ജയില്‍ ശിക്ഷയും 100,000 ദിര്‍ഹം പിഴയുമാണ് ഇനി ലഭിക്കുക.
#legal_culture
Article 40 / 2 of the decree of federal law no. 2 of 2011 . #stayhome #public_prosecution pic.twitter.com/IgAuLH4ZxG— النيابة العامة (@UAE_PP) May 7, 2020
മഹാമാരി പോലെയുള്ള പ്രതിസന്ധി ഘട്ടങ്ങള്‍, അടിയന്തര സാഹചര്യങ്ങള്‍, ദുരന്തങ്ങള്‍ എന്നിവയിലൂടെ രാജ്യം കടന്നുപോകുന്നതിനാൽ ദേശീയ സുരക്ഷ കണക്കിലെടുത്താണ് പുതിയ നിയമം പ്രാബല്യത്തില്‍ വരുത്തുന്നതെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷന് അറിയിച്ചതായി ‘ഖലീജ് ടൈംസ്’ റിപ്പോര്‍ട്ടിൽ പറയുന്നു.
Post Your Comments