കൊച്ചി: സംസ്ഥാനത്ത് നാശം വിതച്ച് കാറ്റും മഴയും , തീവ്രതയേറിയ ഇടിമിന്നല്‍ വരും ദിവസങ്ങളിലും തുടരും. ഇതോടെ വിവിധ ജില്ലകളില്‍ കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. 11ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലും 12ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
Read Also : കൗമാര പ്രായക്കാര്‍ക്ക് എന്റെ സ്വീറ്റ് ചലഞ്ചുമായ് ആരോഗ്യ വകുപ്പ്
ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലീ മീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇന്നുമുതല്‍ മെയ് 12 വരെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ചില നേരങ്ങളില്‍ പൊടുന്നനെ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരളത്തില്‍ ഇപ്പോള്‍ ലഭിക്കുന്ന മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത ഉണ്ട് ചില സമയങ്ങളില്‍ രാത്രി വൈകിയും ഇത് തുടര്‍ന്നേക്കാം.
Post Your Comments