Latest NewsNewsIndia

കോവിഡ് -19 : രാജ്യത്ത് ആശ്വാസ വാര്‍ത്ത : ലോക്ഡൗണോടെ ഇന്ത്യയിലെ സ്ഥിതി വളരെയധികം മെച്ചപ്പെട്ടു : കേന്ദ്രം പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ട് ഇങ്ങനെ

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ഡൗണോടെ നല്ല ഫലം കാണുന്നു. വൈറസിനെ പ്രതിരോധിയ്ക്കുന്നതില്‍ ഇന്ത്യയിലെ നില വളരെയധികം മെച്ചപ്പെട്ടു. കേരളം ഉള്‍പ്പെടെയുള്ള പതിമൂന്ന് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 24 മണിക്കൂറിനിടെ പുതിയ കൊവിഡ് രോഗികള്‍ ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍ അറിയിച്ചു.കേരളം, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, മിസോറാം, മണിപ്പുര്‍, ഗോവ, മേഘാലയ, ലഡാക്ക്, അരുണാചല്‍ പ്രദേശ്, ഒഡിഷ, ആന്‍ഡമാന്‍നിക്കോബാര്‍ എന്നി സംസ്ഥാനങ്ങളിലും ദാമന്‍ദിയു, സിക്കിം, നാഗലാന്‍ഡ്, ലക്ഷദ്വീപ് തുടങ്ങിയ കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് പുതിയ രോഗികളില്ലാത്തത്.

Read Also : ഈ ​രീ​തി​യി​ല്‍ തു​ട​രാ​ന്‍ ക​ഴി​യി​ല്ല; ജ​ന​ത്തി​ന് സ​ഹാ​യം എ​ത്തി​ക്കാ​തെ​യു​ള്ള ലോ​ക്ക്ഡൗ​ണ്‍ ദു​ര​ന്ത​മാ​കുമെന്ന് രാഹുൽ ഗാന്ധി

3,561 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.ലോകത്തിലെ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്‌ബോള്‍ ഇന്ത്യയിലെ സ്ഥിതി ഏറെ മെച്ചമാണെന്ന് മന്ത്രി പറഞ്ഞു. കൊവിഡ് മൂലമുള്ള മരണനിരക്ക് 3.3 ശതമാനം. രോഗമുക്തി നേടുന്നതിന്റെ നിരക്ക് 28.83 ശതമാനവും, .1,084 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്.327 പൊതുമേഖലാ ലാബുകളിലും 118 സ്വകാര്യ ലാബുകളിലുമായി 95,000 കൊവിഡ് ടെസ്റ്റുകള്‍ ദിവസേന നടത്തുന്നുണ്ട്. ഇതുവരെ 13,57,442 ടെസ്റ്റുകള്‍ രാജ്യത്തിനകത്ത് നടത്തി. രാജ്യത്തെ 180 ജില്ലകളില്‍ ഏഴ് ദിവസമായി പുതിയ കൊവിഡ് കേസുകള്‍ ഒന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button