കൊല്ലം : സര്‍ക്കാറിന്റെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് മുങ്ങിയ മൂന്ന് പേര്‍ക്കെതിരെ കൊല്ലം ഈസ്റ്റ് പോലീസ് കേസെടുത്തു. ചെന്നൈയിൽ നിന്നെത്തിയ യുവതിയും കുടുംബവുമാണ് ക്വാറന്റൈൻ ലംഘിച്ച് വീട്ടിലേക്ക് പോയത്. എന്നാൽ ഇവരെ പൊലീസ് നിർബന്ധിച്ച് വീണ്ടും നിരീക്ഷണകേന്ദ്രത്തിലാക്കി.
കൊല്ലം ചാത്തന്നൂര്‍ സ്വദേശിയായ യുവതിയും അച്ഛനും സഹോദരിയുമാണ് ക്വാറന്റൈന്‍ ലംഘിച്ചത്. ഇന്നലെ രാത്രിയാണ് കൊല്ലത്തെ ക്വാറന്റൈന്‍ സെന്ററില്‍ നിന്ന് ഇവര്‍ വീട്ടിലേക്ക് പോയത്.
വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും ആളുകൾ എത്തുന്ന സാഹചര്യത്തിൽ, കൊവിഡ് തീവ്രബാധിത മേഖലകളിൽ നിന്നെത്തുന്നവർ സർക്കാരിന്റെ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് നിർദ്ദേശം നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ ഉള്ള ചെന്നൈയിൽ നിന്നെത്തിയ യുവതിയും വീട്ടുകാരും ക്വാറന്റൈൻ നിയമങ്ങൾ ലംഘിച്ചിരിക്കുന്നത്.
Post Your Comments