ആലപ്പുഴ : എക്സൈസ് വരാതെ നോക്കാമെന്ന ഭരണകക്ഷി ‘നേതാവിന്റെ’ ഉറപ്പിൽ വീട്ടിൽ വാറ്റ് നടത്തിയ പറവൂർ സ്വദേശിക്ക് അവസാനം ലഭിച്ചത് മുട്ടൻ പണി. നേതാവിന്റെ അതേ പാർട്ടിയിലെ മറ്റു ചിലർ ഒറ്റിയതോടെ എക്സൈസിന് പകരം വന്നത് പൊലീസ്.
വാറ്റിന്റെ അവസാന ഘട്ടത്തിലാണ് പൊലീസ് എത്തിയത്. എന്നാൽ നേരത്തെ വാറ്റിയതൊക്കെ നേതാവിന്റെ മേൽനോട്ടത്തിൽ അപ്പപ്പോൾ തന്നെ മാറ്റിയിരുന്നു. ഇതോടെ പോലീസ് പിടിച്ചത് 150 മില്ലിലീറ്റർ വാറ്റ് മാത്രമാണ്. തെളിവില്ലാത്തതിനാൽ നേതാവിനെ കുടുക്കാനുമായില്ല. അതേസമയം വാറ്റിനായി ശർക്കരയും മറ്റും വലിയ അളവിൽ വാങ്ങുന്നത് തടയാനും നിരീക്ഷിക്കാനും അധികൃതർക്കു സംവിധാനമുണ്ട്. പക്ഷേ, പഴയ ടയറും തുണിയും ചാണകവും സംഘടിപ്പിക്കുന്നവരെ നിരീക്ഷിച്ചില്ല.
മിക്ക സ്ഥലത്തും വാറ്റ് നടക്കുന്നത് രാത്രിയാണ്. പലരും വീടിന്റെ അടുക്കളയിൽ തന്നെയാണ് വാറ്റ് നടത്തുന്നത്. വാറ്റുമ്പോൾ ഉയരുന്ന പുകയ്ക്കു പ്രത്യേക ഗന്ധമുണ്ട്. അത് അയൽവാസികൾക്കു മനസ്സിലാകാതിരിക്കാനാണ് ടയറും തുണിയും ചാണകവും. അവ കൂടി കത്തിച്ചാൽ വാറ്റുഗന്ധം മറയ്ക്കാം. എന്നാൽ ഇപ്പോൾ ഈ മണവും പലരും ശ്രദ്ധിക്കുന്നുണ്ട്. വാറ്റിന്റെ മണമില്ലെങ്കിലും ടയറോ തുണിയോ ചാണകമോ കരിയുന്ന ഗന്ധം വന്ന ലും ചിലർ ഉടൻ എക്സൈസ് ഓഫിസിലേക്ക് വിളിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു .
Post Your Comments