വാഷിങ്ടന്‍ : കൊറോണ വൈറസിന്റെ ജനിതക വ്യത്യാസം ഇന്ത്യയിലും പ്രകടമാകുന്നു. രാജ്യം ആശങ്കയില്‍. കോവിഡിനു കാരണമാകുന്ന സാര്‍സ് കോവ് 2 വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീനിലുള്ള ജനിതകവ്യതിയാനമാണ് ഇപ്പോള്‍ ആശങ്കയ്ക്ക് വഴിവെച്ചിരിക്കുന്നത്. യുഎസിലെ ഗവേഷകരാണ് ഇതേ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. . ലോസ് ആമോസ് നാഷനല്‍ ലബോറട്ടറിയിലെ ഗവേഷകരാണ് ഈ ആശങ്ക പങ്കുവച്ചത്. ‘ഡി614ജി’ എന്നാണ് ഈ വ്യതിയാനത്തെ ഗവേഷകര്‍ വിളിക്കുന്ന പേര്. ഇന്ത്യന്‍ വംശജയായ ഡോ. തന്മയ് ഭട്ടാചാര്യയും ഈ ഗവേഷകസംഘത്തില്‍ ഉള്‍പ്പെടുന്നു.
ഇന്ത്യന്‍ വംശജനായ പ്രഫ. എസ്.എസ്. വാസനും സംഘവും നടത്തിയ ഗവേഷണത്തില്‍ ഇന്ത്യയില്‍നിന്നുള്ള 82 വൈറസ് സ്‌ട്രെയ്‌നുകളാണു വിലയിരുത്തിയത്. ഇതില്‍ 50 ശതമാനത്തോളം എണ്ണത്തിലും ജനിതക വ്യതിയാനം കണ്ടെത്തി. മൂന്നില്‍ രണ്ട് വൈറസ് സ്‌ട്രെയ്‌നുകളും ഈ വ്യതിയാനം സംഭവിച്ചവയാണെന്നും ഈ പഠനം പറയുന്നു. അതേസമയം, യുഎസ് ഗവേഷകരുടെ കണ്ടെത്തല്‍ ശാസ്ത്രലോകത്തെയാകെ ഭീതിയിലാഴ്ത്തി.
Post Your Comments