
കോട്ടയം: കോവിഡ് ബാധിച്ച് കേരളത്തിന് പുറത്ത് മരിച്ച മലയാളികളുടെ എണ്ണം 103 ആയി. ഇന്നലെ 6 പേർ കൂടി മരിച്ചതോടെയാണിത്. കേരളത്തിനുപുറത്ത് ഏറ്റവുമധികം മലയാളികൾ മരിച്ചത് യുഎഇയിലാണ്. 41 പേരാണ് മരിച്ചത്. കോട്ടയം വാകത്താനം സ്വദേശി ഫാ.ഡോ. ബിജി മർക്കോസ് ചിറത്തിലാട്ട് (54), പിറവം കിഴുമുറി നെട്ടുപ്പാടം ക്രിസ്റ്റൽ ഭവൻ (പരതംമാക്കിൽ) സണ്ണി ജോൺ (70) എന്നിവർ ബ്രിട്ടനിലും കോട്ടയം എസ്എച്ച് മൗണ്ട് പുത്തൻവീട്ടിൽ സി.പി. ജയിംസ് (90), തോട്ടയ്ക്കാട് തൈയ്യിൽ ടി പി ചാക്കോയുടെ ഭാര്യ അന്നമ്മ ( 87) എന്നിവർ യുഎസിലും കൊടുങ്ങല്ലൂർ ശൃംഗപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം കറുപ്പംവീട്ടിൽ സെയ്തു മുഹമ്മദ് (78) യുഎഇയിലുമാണ് മരിച്ചത്.
Post Your Comments