Latest NewsNewsIndia

തന്റെ കുഞ്ഞിന് കൊറോണ എന്ന് പേര് നൽകി തൃണമൂല്‍ കോൺ​ഗ്രസ് എംപി

കൊൽക്കത്ത: തന്റെ കുഞ്ഞിന് കൊറോണ എന്ന് വിളിപ്പേര് നൽകി തൃണമൂല്‍ കോൺ​ഗ്രസ് എംപി.പശ്ചിമ ബംഗാളിലെ അരാംബാഗിൽ നിന്നുള്ള തൃണമൂല്‍ കോൺ​ഗ്രസ് എംപിയായ അപരൂപ പൊഡ്ഡർ ആണ് തന്റെ പെൺകുഞ്ഞിന് കൊറോണ എന്ന് വിളിപ്പേര് നൽകിയത്. ഇന്ത്യാ ടുഡേ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. കൊറോണ വൈറസിനെതിരെ ലോകം പോരാടുന്നതിനിടെ ജനിച്ചതിനാലാണ് മകൾക്ക് ഈ പേര് നൽകാൻ അപരൂപയും ഭർത്താവ് സാക്കിർ അലിയും തീരുമാനിച്ചത്.

Read also: കോവിഡ് -19 : ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളി കൂടി ഗൾഫിൽ മരിച്ചു

ബംഗാളിലും നവജാത ശിശുവിന് രണ്ട് പേരുകൾ നൽകുന്ന പാരമ്പര്യമുണ്ട്. ആദ്യത്തേത് വിളിപ്പേരായിരിക്കും. കുടുംബത്തിലെ മുതിർന്നവർ ആരെങ്കിലുമോ ഏറ്റവും ആദരണീയനായ വ്യക്തിയോ നൽകുന്ന പേരാകും രണ്ടാമത്തേത്. മകളുടെ പേര് നിർദ്ദേശിക്കാൻ മമത ബാനർജിയോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് സാക്കിർ അലി വ്യക്തമാക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button