KeralaLatest NewsNews

മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് താമസിക്കാൻ നിരിക്ഷണ കേന്ദ്രങ്ങള്‍ സജ്ജമാക്കി പത്തനംതിട്ട

പത്തനംതിട്ട: മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് താമസിക്കാൻ പത്തനംതിട്ടയിൽ നിരീക്ഷണ കേന്ദ്രങ്ങൾ സജ്ജമാക്കി. പത്തനംതിട്ടയിലെ ആറ് താലൂക്ക് കളിലായി 166 നിരിക്ഷണ കേന്ദ്രങ്ങള്‍ ആണ് സജ്ജമാക്കിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ പ്രവർത്തനം തുടങ്ങുന്ന നിരിക്ഷണ കേന്ദ്രങ്ങളുടെ ചുമതലയുള്ള അഡ്മിനിസ്ട്രേറ്റീവ് ഓഫിസർമാർക്ക് പരിശിനലവും നല്‍കി.

നിരിക്ഷണ കേന്ദ്രത്തിന്‍റെ പരിപൂർണ ചുമതലയും അഡ്മിനിസ്ട്രേറ്റിവ് ഓഫിസർമാർക്കാണ് പ്രവാസികള്‍ നാട്ടിലെത്തുന്നതനുസരിച്ച് നിരിക്ഷണ കേന്ദ്രങ്ങള്‍ തുറക്കാനാണ് ജില്ലാഭരണ കൂടത്തിന്‍റെ നീക്കം. രോഗലക്ഷണവുമായി എത്തുന്നവരെ പരിചരിക്കുന്നതിന് വേണ്ടി കോവിഡ് കെയർസെന്‍ററുകളും തയ്യാറാക്കി കഴിഞ്ഞു ഇതിനായി അടഞ്ഞ് കിടക്കുന്ന ആശുപത്രികള്‍ജില്ലാഭരണകൂടം ഏറ്റെടുത്ത് അണുവിമുക്തമാക്കി.

ALSO READ: വിശാഖപട്ടണത്ത് വിഷ വാതകം ചോർന്നു; എട്ട് വയസുകാരി ഉൾപ്പെടെ മൂന്ന് മരണം; ആശങ്കയിൽ നഗരം

പതിനായിരത്തിലധികം പ്രവാസികള്‍ കൂടാതെ ഇതരസംസ്ഥാനങ്ങളില്‍ നിന്നുമായി ഏഴായിരത്തിലധികം ആളുകള്‍ കൂടി ആദ്യഘട്ടത്തില്‍ ജില്ലയില്‍ മടങ്ങി എത്തുമെന്നാണ് പ്രതിക്ഷിക്കുന്നത്. കോവിഡ് കെയർ സെന്‍ററുകളിലേക്കുള്ള ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ നിയമിച്ചുകഴിഞ്ഞു. ഇതരസംസ്ഥാനങ്ങളിലെ ഹോട്ട് സ്പോട്ടുകളില്‍ നിന്നും എത്തുന്നവരെ മാത്രം നിരിക്ഷിക്കാനാണ് നിലവില്‍ ജില്ലാഭരണകൂടത്തിന്‍റെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button