
ഷിംല: ലോക്ക്ഡൗണ്‍ ലംഘിച്ച് ലോറിയില്‍ ഒളിച്ചുകടക്കാന്‍ ശ്രമിച്ച റഷ്യന്‍ യുവതിയും കാമുകനായ ഹിമാചല്‍ പ്രദേശ് സ്വദേശിയും പിടിയിൽ. ഷിംലയിലേക്ക് കടക്കാന്‍ ഇവരെ സഹായിച്ച ലോറി ഡ്രൈവറെയും ക്ലീനറെയും പോലീസ് പിടികൂടിയിട്ടുണ്ട്. പാസ് അടക്കം യാതൊരു രേഖകളുമില്ലാതെ അനധികൃതമായിട്ടായിരുന്നു ഇവരുടെ യാത്ര. മുപ്പതുവയസിലേറെ പ്രായമുള്ള റഷ്യന്‍ യുവതിക്കൊപ്പം നോയിഡയില്‍നിന്നാണ് യുവാവ് യാത്ര തിരിച്ചത്.
Read also: ലോക്ക്ഡൗണ്‍ കാലത്തെ യാത്രയ്ക്കിടെ റോഡപകടങ്ങള്‍ മൂലം മരണപ്പെട്ടത് 42-ഓളം കുടിയേറ്റ തൊഴിലാളികള്‍
പിടിയിലായ വിദേശ വനിതയെ ദാല്ലിയിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്കും ബാക്കി മൂന്ന് പേരെ ഷോഗിയിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്കും മാറ്റിയതായി പോലീസ് അറിയിച്ചു. പകര്‍ച്ചവ്യാധി നിയമം അടക്കം ചുമത്തിയാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്.
Post Your Comments